പുനരധിവാസം നടപ്പായില്ല; വിഴിഞ്ഞത്ത് നാട്ടുകാരുടെ ധര്‍ണയും റോഡുപരോധവും
കോവളം: തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട മത്സ്യ, ചിപ്പി,കക്ക, കട്ടമര തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പദ്ധതി പ്രദേശത്ത് ധര്‍ണ നടത്തി.
രാവിലെ പ്രതിഷേധവുമായി എത്തിയ സമരക്കാര്‍ നിര്‍മാണ സാമഗ്രികളുമായി എത്തിയ വാഹനങ്ങള്‍ തടഞ്ഞിട്ട ശേഷം സ്ഥലത്തെത്തിയ വിസിലിന്റെ ജീവനക്കാരെ തടഞ്ഞു വെക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കുക, പാക്കേജിന്റെ മറവില്‍ അനര്‍ഹരെ തിരുകി കയറ്റി അഴിമതി നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലിസും വിസില്‍ അധികതരും സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പുനരധിവാസ പാക്കേജ് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്ന് എഴുതി നല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്. പ്രതിഷേധ സമരം ഡി.സി.സി. ട്രഷറര്‍ അഡ്വ. അഭിലാഷ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്ലസ് മണ്ഡലം പ്രസിഡന്റ് എം. മുജീബ്റഹുമാന് അധ്യക്ഷനായില്ല. നഗരസഭാ കൗണ്‍സിലര്‍ സി.ഓമന, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചൊവ്വര രാജന്, ഡി.സി.സി. ഭാരവാഹികളായ വിന്‍സന്റ് ഡി.പോള്‍ പുരുഷോത്തമന്,കോണ്‍ഗ്രസ് ബോളോക്ക് പ്രസിഡന്റ് ശിവകുമാര്‍, പ്രമീള രാജന്, ജ്ഞാശിഖാമണി,വിവേകാനന്ദന്, അനില്‍ കുമാര്‍,സുജേഷ് കുമാര്‍,അജിത്ത് ബൈജു, വിശ്വനാഥന്, മോഹനന്,സിദ്ദീഖ്, തമ്പി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."