നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗകേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്കി. വധശിക്ഷ നല്‍കുന്നതിന് മുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ശിക്ഷയെക്കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്.
കേസില്‍ നാല് പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരു പ്രതിയെ തടവുശിക്ഷക്കുശേഷം വിട്ടയക്കുകയും ചെയ്തു. 2012 ഡിസംബര്‍ 16നായിരുന്നു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ ജ്യോതി സിങിനെ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ അഞ്ചുപേര്‍ ചേര്‍ന്ന്് ഓടുന്ന ബസില്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഭരണകൂടം സംഭവത്തെ ലാഘവത്തോടെ കാണുകയാണെന്നാരോപിച്ച് ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വന്‍പ്രക്ഷോഭമാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ ചെലവില്‍ സിംഗപൂരിലെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചെങ്കിലും ഡിസംബര്‍ 29ന് മരിച്ചു.
മരണം വരെ നിര്‍ഭയമായി നീതിക്കുവേണ്ടി നിലകൊണ്ട കുട്ടിയെ നിര്‍ഭയ എന്ന പേരിട്ടാണ് രാജ്യം വിളിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."