ആന്റണി ആശാംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കൊച്ചി: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ഐ.എന്‍.ടി.യു.സി പ്രവര്ത്തകന് നെട്ടൂര്‍ ആലുങ്കപറമ്പില്‍ എ.എം ഷുക്കൂര്‍ നല്കിയ പരാതിയിലാണ് പൊലീസ് ആന്റണിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. മരട് പ്രദേശത്ത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തത്തെുടര്‍ന്ന് ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തില്‍ തന്നെ പലതവണ തട്ടികൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചെന്നാണ് ഷുക്കൂറിന്റെ പരാതി. എന്നാല്‍ കേസിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് ആന്റണി ആശാംപറമ്പിലിന്റെ വാദം. കേസിലുള്‍പ്പെട്ട ഗുണ്ടകളെ അറസ്റ്റ് ചെയ്തതോടെ ആന്റണിയും രണ്ടാം പ്രതിയും കൗണ്‍സിലറുമായ ജിന്സണ് പീറ്ററും ഒളിവില്‍പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."