അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
മുവാറ്റുപുഴ: തിരുവാണിയൂര്‍ പഴുക്കാമുറ്റത്തെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പിയോട് അന്വേഷിക്കുവാനാണ് വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടിട്ടുളളത്.
തിരുവാണിയൂര്‍ പഞ്ചായത്ത് സെക്രട്ടറി വത്സമ്മ ജോര്‍ജ്ജ് ,പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി, മറിയം ഇന്‍ഡസ്ട്രീസ് ഉടമ സജി കെ ഏലിയാസ്, എറണാകുളം ജിയോളജിസ്റ്റ് മനുലാല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. തിരുവാങ്കുളം വീപ്പനാത്ത് ഷിജു വി പൗലോസ് ആണ് ഹരജിക്കാരന്‍. പാറമടയുടെ പ്രവര്‍ത്തനം മൂലം ധാതു ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് റോയല്‍റ്റി അടക്കാതെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയിട്ടുളളതായും ജിയോളജിസ്റ്റ് പാറമട ഉടമസ്ഥനില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടുളളതായും ഹരജിയില്‍ ആരോപണമുണ്ട്.
പരിസ്ഥിതികാനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ക്വാറിയുടെ പ്രവര്‍ത്തനം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.
വീണ്ടും ക്വാറി തുടങ്ങുവാന്‍ ക്വാറിക്ക് ഡി ആന്റ് ഒ ലൈസന്‍സ് ലഭിക്കുവാന്‍ ഹൈക്കോടതി വിധി പ്രകാരം പരിസ്ഥിതികാനുമതി ആവശ്യമാണ്. ഉടമയില്‍ നിന്നും അപേക്ഷവാങ്ങി 30 ദിവസം കഴിയുമ്പോള്‍ ഡീംഡ് ലൈസന്‍സ് ലഭിക്കുവാന്‍ പഞ്ചായത്ത് ഭരണം നടത്തുന്നവര്‍ കൂട്ടുനിന്നുവെന്നാണ് ഹരജിക്കാരന്റെ ആരോപണം.
ക്വാറിയോട് ചേര്‍ന്ന് വീടുവെച്ച മണീട് വെണ്ണിത്തകിടിയില്‍ ഭാസ്‌കരന്റെ വീടിന് നമ്പരിട്ട് നല്‍കാതിരിക്കുവാന്‍ പ്രതികള്‍ ഏറെ പ്രവര്‍ത്തിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്വാറിക്ക് ഇപ്പോള്‍ തന്നെ 200 അടിയോളം താഴ്ചയുണ്ട്.ഇത് അപകടകരമായ പരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. പാറപ്പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പ്രസറും വളരെയധികം കുതിരശക്തിയുളളതും അനുവദനീയമായതുമല്ല. ക്വാറിയുടെ ആഴം 10 മീറ്ററാക്കി നിലനിര്‍ത്തണമെന്ന ലൈസന്‍സ് നല്‍കുമ്പോഴുളള നിര്‍ദ്ദേശങ്ങളും ക്വാറി ഉടമ ലംഘിച്ചിട്ടുളളതായി കാണാന്‍ കഴിയും.
പ്രതികളുടെ പ്രവര്‍ത്തി അഴമതിയും പൊതു ഖജനാവിന് നഷ്ടം വരുത്തുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നുണ്ട്.
30 ലക്ഷം ടണ്‍ കരിങ്കല്ലും 4ലക്ഷം ടണ്‍ മണ്ണും ഇതുവരെ സ്ഥലത്തുനിന്നും അനധികൃതമായി നീക്കം ചെയ്തതു മൂലം റോയല്‍റ്റി ഇനത്തില്‍ വന്‍ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട്. ഡിസംബര്‍ 28 നകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാനാണ് കോടതിയുടെ നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."