HOME
DETAILS
MAL
മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കനുഗാന്ധി അന്തരിച്ചു
backup
November 08, 2016 | 3:05 AM
ഗാന്ധിനഗര്‍: മഹാത്മാ ഗാന്ധിയുടെ ചെറുമകനും നാസയിലെ ശാസ്ത്രജ്ഞനുമായിരുന്ന കനുഗാന്ധി അന്തരിച്ചു. 87 വയസ് പ്രായമുണ്ടായിരുന്നു. സൂറത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

ദണ്ഡിയാത്രക്കു പോകുമ്പോള്‍ മഹാത്മാ ഗാന്ധിയുടെ ഊന്നുവടിയുടെ ഒരറ്റം പിടിച്ച് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്ന കുട്ടിയുടെ ചിത്രത്തിലൂടെ പ്രശസ്തനായ കനുഗാന്ധി മഹാത്മാ ഗാന്ധിയുടെ മകന്‍ രാമദാസ് ഗാന്ധിയുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."