മതവിജ്ഞാന സദസ് എരുമേലിയില്‍
എരുമേലി: എരുമേലി മഹല്ലാ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച മുതല്‍ 22 ഞായര്‍ വരെ മതവിജ്ഞാന സദസ്സ് നടക്കും. മദ്രസ്സാ ഗ്രൗണ്ടില്‍ വെച്ച് രാത്രി എട്ടു മണിമുതല്‍ നടക്കുന്ന മതവിജ്ഞാന സദസ്സില്‍ പ്രമുഖരായ മതപണ്ഡിതന്മാര്‍ പങ്കെടുക്കുന്നു.
ബുധനാഴ്ച രാത്രി എട്ടു മണിയ്ക്ക് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഇമാം ഹാജി ടി.എസ് അബ്ദുല്‍ കെരീം മൗലവി എം.എഫ്.ബി മതവിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എ ഇര്‍ഷാദ് അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എ നിസ്സാര്‍ പ്ലാമൂട്ടില്‍ സ്വാഗതമര്‍പ്പിക്കും. തുടര്‍ന്ന് പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം എ. അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി ഖുര്‍ആന്‍ മാനവതയുടെ മാര്‍ഗ്ഗദര്‍ശനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. 19ന് വ്യാഴാഴ്ച അല്‍ ഹാഫിസ് ഫൈസല്‍ ബാസിമി പാലുവളളി (വിശ്വാസിയുടെ വീട്), 20ന് വെളളിയാഴ്ച ചങ്ങനാശ്ശേരി പഴയപളളി മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അല്‍ ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ബാസിമി പത്തനാപുരം (വിശ്വാസിയുടെ വിശേഷണങ്ങള്‍), 21ന് ശനിയാഴ്ച, 22ന് ഞായറാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം പനവൂര്‍ നവാസ് മന്നാനി (സ്വര്‍ഗ്ഗമണിമാളികയുടെ അവകാശി, പര്‍വ്വതമുകളിലെ പറവകള്‍) എന്നിവരും മതവിജ്ഞാന സദസ്സില്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."