HOME
DETAILS
MAL
മാര്‍ച്ചിനിടെ സംഘര്‍ഷം; രണ്ട് പേര്‍ കൂടി കീഴടങ്ങി
backup
November 08 2016 | 05:11 AM
മാനന്തവാടി: സി.പി.ഐ നഗരസഭാ മാര്‍ച്ചിനിടെയുണ്ടായ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി. ചോയ്മൂല -അമ്പലത്തത്തുംകണ്ടി അനില്‍കുമാര്‍, കല്ല്‌മൊട്ടം കുന്ന്- പുത്തന്‍പുരക്കല്‍ പി.എന്‍ സുനീഷ് എന്നിവരാണ് പൊലിസ് മുമ്പാകെ കീഴടങ്ങിയത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെയായി 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മാനന്തവാടി നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ഭരണ സമിതി വേര്‍തിരിവ് കാണിക്കുന്നെന്നാരോപിച്ചാണ് ഭരണകക്ഷിയിലെ സി.പി.ഐ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."