മദ്റസ കെട്ടിടത്തിന്റെ മട്ടുപാവിലെ കൃഷിയില്‍ നൂറുമേനി വിളവ്
മണ്ണാര്‍ക്കാട്: പരീക്ഷണാടിസ്ഥാനത്തില്‍ മദ്റസ കെട്ടിടത്തിന്റെ മട്ടുപാവില്‍ ഇറക്കിയ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. കുമരംപുത്തൂര്‍ താഴെ അരിയൂരിലെ നൂറുല്‍ അന്വാര് ഹയര്‍ സെക്കണ്ടറി മദ്റസ കെട്ടിടത്തിന്റെ മുകളിലാണ് അധ്യാപകരും, വിദ്യാര്‍ഥികളും ചേര്‍ന്ന് പച്ചക്കറി കൃഷിയിറക്കിയത്. വിദ്യാര്‍ഥികള്‍ക്ക് വിഷരഹിത പച്ചക്കറികളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനാണ് പഠനത്തോടൊപ്പം ഇത്തരം പദ്ധതികള്‍ പരീക്ഷണാടിസ്ഥാനില്‍ നടപ്പാക്കിയതെന്ന് കൃഷിക്ക് നേതൃത്വം നല്കുന്ന അധ്യാപകനായ തെയ്യോട്ടുചിറ സ്വദേശി സലീം ഫൈസി പറഞ്ഞു.
വിപണിയില്‍ വിലകൊടുത്ത് വാങ്ങാന്‍ ലഭിക്കുന്ന ഗ്രോബാഗ് പോലും ഉപയോഗിക്കാതെ സിമന്റ് ചാക്കുകളും, മറ്റ് പ്ലാസ്റ്റിക് ബാഗുകളിലും മണ്ണ് നിറച്ച് അതില്‍ വിത്ത് നടുകയായിരുന്നു. നേരത്തെ എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും നക്കലും മറ്റ് പരിചരണങ്ങളും നടത്തും. നൂറോളം ബാഗുകളിലായി വളരെ ചുരുങ്ങിയ മുതല്‍ മുടക്കിലാണ് കൃഷിയിറക്കിയത്.
നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളില്‍ കാണാത്ത തണ്ണിമത്തന് വരെ മട്ടുപാവില്‍ വിളഞ്ഞത് വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ കൗതുകമായി.
പൂര്‍ണ്ണമായും ജൈവ വളം മാത്രം പ്രയോഗിച്ച കൃഷിയില്‍ പച്ചമുളക്, വെണ്ട, പയര്‍, വഴുതനങ്ങ, പാവക്ക, വെളളരി, ചിരങ്ങ എന്നിവയും വിളഞ്ഞു.
പച്ചക്കറി കൃഷിക്ക് വിദ്യാര്‍ഥികളായ റമീസ്, ജസാര്‍, ജാസിര്‍, അനീസ്, സിനാന്, അന്‍ഷിദ്, ജൗഹര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."