കരമണലൂറ്റല്‍ കേന്ദ്രത്തില്‍ കലക്ടറുടെ മിന്നല്‍ പരിശോധന
വണ്ടിത്താവളം: എരുത്തിയാമ്പതി വില്ലേജിലെ കൗണ്ടന്‍കളത്തെ സ്വകാര്യവ്യക്ത്തിയുടെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അനധികൃത കരമണലൂറ്റല്‍ കേന്ദ്രത്തില്‍ കലക്ടര്‍ സ്‌കോഡ് മിന്നല്‍ പരിശോധന നടത്തി. മണലുകടത്തുന്ന ട്രാക്ടറും കുഴിക്കാനുപയോഗിക്കുന്ന മണ്ണുമാന്തിയും പിടിച്ചെടുത്തു.
കുറെ നാളുകളായി നടന്നുകൊണ്ടിരിക്കുന്ന മണലൂറ്റലിനെ കുറിച്ച് ജില്ലാ കളക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച്ച മിന്നല്‍ പരിശോധന നടത്തിയത്. ഇവിടെത്തെ മണലൂറ്റലിന് കഴിഞ്ഞ മാസം നല്‍കിയ നിറുത്താനുള്ള നോട്ടീസ് നല്‍കിയിരുന്നു. അത് അവഗണിച്ചാണ് ഇപ്പോള്‍ മണലൂറ്റല്‍ നടന്നിരിക്കുന്നത്.
മണലൂറ്റാന്‍ മണ്ണെടിത്തിരുന്ന പ്രേദേശം പൂര്‍ണമായും തണ്ണീര്‍തട നീര്‍തട നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞമാസം വില്ലേജ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മണലൂറ്റാന്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ പമ്പുസെറ്റ് പിടിച്ചെടുത്തിരുന്നു.
മണലൂറ്റിയിരുന്ന പ്രേദേശം 15 മീറ്ററോളം താഴ്ത്തിയാണ് മണ്ണെടുക്കുതെന്നും മെയിന്‍ റോഡില്‍നിന്നും അകലെയുള്ള പ്രദേശമായതിനാല്‍ പെട്ടന്ന് എത്തിപെടാന്‍ കഴിയാത്തത് ദുരുവിനിയോഗം ചെയ്യുകയായിരുന്നു എന്ന് വില്ലേജ് ഓഫിസര്‍ ഇ.പി.സത്യനാഥന്‍ പറഞ്ഞു.
പിടിച്ചെടുത്ത മോട്ടോര്‍ പമ്പ്‌സെറ്റും ട്രാക്റ്ററും മണ്ണുമാന്തിയും ചിറ്റൂര്‍ താലൂക്ക് താലൂക്ക് ഓഫിസിലെത്തിച്ചു. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. മണലൂറ്റിയ പ്രദേശത്തെ പ്രകൃതി ആഘാത പഠനം നടത്തി പിഴയീടാക്കാന്‍ ജിയോളജിക്കല്‍ വകുപ്പിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കലക്റ്റര്‍ സ്‌കോഡിലെ അരുണ്‍രാജ്,മുരളിദാസ്, ജോണ്‍ എന്നിവരാണ് മിന്നല്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."