ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന്
വടക്കാഞ്ചേരി: പീഡനത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നും പൊലിസ് നീതി നടപ്പിലാക്കാന്‍ തയ്യാറാകണമെന്നും ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് ആവശ്യപ്പെട്ടു.
ഒരു വര്‍ഷം കൊണ്ട് ഇടത് മുന്നണിയുടെ നേതൃത്വത്തിലുള്ള വടക്കാഞ്ചേരി നഗരസഭ ഭരണ സമിതി നാടിനെ കാളവണ്ടി യുഗത്തിലേക്ക് നയിച്ചെന്നും ഭരണം വെറും പ്രഖ്യാപനങ്ങളും, വാചക കസര്‍ത്തുമായി മാറിയെന്നും ആരോപിച്ച് യു.ഡി.എഫ് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ നടന്ന പ്രതീകാത്മ നഗരസഭ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പി.എ മാധവന്.
യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി സിന്ധു സുബ്രഹ്മണ്യന് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി എന്‍.കെ സുധീര്‍, കെ.അജിത്ത് കുമാര്‍, പി.എ ശേഖരന്, രാമകൃഷ്ണന് അവണൂര്‍, അഡ്വ: ജോണ്‍, ജിജോ കുരിയന്‍, എസ്.എ.എ ആസാദ്, പി.മുരളീധരന്, പി.വി നാരായണസ്വാമി, സി.എ ശങ്കരന് കുട്ടി, അഡ്വ. ടി.എസ് മായാദാസ്, അഡ്വ. സി.വിജയന്, ജയന് മംഗലം, ജയന് ചേപ്പലക്കോട്, ബുഷററഷീദ്, നിഷ സുനില്‍കുമാര്‍, ടി.വി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നഗരസഭക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, അയ്യങ്കാളി നഗര വികസന തൊഴിലുറപ്പ് പദ്ധതി രൂപീകരണം, നഗരസഭാ ഓഫിസ് കെട്ടിട നിര്‍മാണം, ട്രാഫിക് പരിഷ്കരണം, പുഴ സംരക്ഷണം, ടൗണ്‍ ഹാള്‍ നിര്‍മാണം തുടങ്ങി 22 അജണ്ടകള്‍ അവതരിപ്പിച്ച് പാസാക്കി പൊതുജനങ്ങളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."