അവിസ്മരണീയ സംഗീത വിസ്മയം അരങ്ങേറി
കുന്നംകുളം: പതിറ്റാണ്ടിലെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന അവിസ്മരണീയ സംഗീത വിസ്മയം കുന്നംകുളത്ത് അരങ്ങേറി. ലഹരിക്കെതിരെ വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഡ്യമൊരുക്കി പൊലിസിന്റെ സഹകരണത്തോടെ ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച നാദവിസ്മയം ലഹരി വിമുക്തം എന്ന സംഗീത പരിപാടി ആസ്വാദകരുടെ മനം കവര്‍ന്നു. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറി നൊപ്പം 150 ഓളം വയലിന്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിച്ച പരിപാടിയായിരുന്നു മുഖ്യ ആകര്‍ഷണം. കേരള പൊലിസിന്റെ ജില്ലയിലെ മ്യൂസിക്ക് ബാന്റ് അവതരിപ്പിച്ച ഗാനമേളയും പരിപാടിയുടെ ആകര്‍ഷണമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍കരണ സന്ദേശവുമായ് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മെറിന്‍ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസന്‍ അധ്യക്ഷനായി. ഉച്ചക്ക് ഒന്നരയോടെ മ്യൂസിക്ക് ഷോ ആരംഭിച്ചു.
മേഖലയിലെ വിവിധ കോളജുകളില്‍ നിന്നായി 1500 ലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയുടെ ഭാഗമാകാന്‍ എത്തിയിരുന്നു. ലഹരി വില്‍പനയിലും ഉപയോഗത്തിലും ജില്ലയിലെ പ്രധാന ഇടങ്ങളിലൊന്നായി കാണുന്ന കുന്നംകുളത്ത് മയക്കു മരുന്നു കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കിടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ലോബികളുടെ കണ്ണികള്‍ പലരും പൊലിസ് പിടിയി ലായതോടെയാണ് വിദ്യാര്‍ഥികള്‍ക്കിടിയില്‍ ലഹരി ഉപയോഗം കൂടുന്നതായി തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇവര്‍ക്കായി വ്യത്യസ്ഥമായ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കാന്‍ കാരണമായത്. ലഹരി ഉപയോഗിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നും അത് വേണ്ടെന്ന് വെക്കാന്‍ ഒരു കാരണം മാത്രമേ വേണ്ടു എന്നും മെറിന്‍ ജോസഫ് പറഞ്ഞു. ലഹരി ഉപയോഗം കൊണ്ട് നമുക്ക് നഷ്ടപെടുന്നത് ഒരു ജീവിതമാണെന്നും അത് പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നമുള്ള തിരിച്ചറിവിന്റെ പ്രായമാണ് ഈ യുവത്വമെന്നും അവര്‍ ഓര്‍മിപ്പിച്ചു. അനുഗ്രഹീതമായി ലഭിച്ച ശരീരവും അവയവങ്ങളും ലഹരി ഉപയോഗം മൂലം നശിപ്പിക്കില്ലെന്ന പ്രതിജഞയെടുത്തു. ബാലഭാസ്‌ക്കര്‍ ചൊല്ലികൊടുത്ത പ്രതിജ്ഞ വിദ്യാര്‍ഥികള്‍ ആവേശ പൂര്‍വ്വം ഏറ്റെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍. ഡി.വൈ.എസ്.പി പി.വിശ്വംബരന്‍, എസ്.ഐ ടി.പി ഫര്‍ഷാദ്, എ.ഇ.ഒ സച്ചിദാന്ദന്‍, ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."