HOME
DETAILS
MAL
അനധികൃത പാര്‍ക്കിങിനെതിരേ അടിയന്തര നടപടി സ്വീകരിക്കണം: താലൂക്ക് വികസനസമിതി
backup
November 08 2016 | 07:11 AM
കൊല്ലം: ഹൈസ്കൂള്‍ ജങ്ഷന് മുതല്‍ കലക്ട്രേറ്റുവരെയുള്ള ദേശീയപാതയുടെ ഇരുവശവുമുള്ള അനധികൃത പാര്‍ക്കിങിനെതിരേ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊല്ലം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കൂടാതെ താലൂക്ക് ഓഫിസിനു മുമ്പില്‍ അപകടഭീഷണിയായി നില്ക്കുന്ന കെ.എസ്.ഇ.ബി ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്ണനല്ലൂര്‍ ബെന്സിലി അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ മഹാദേവന്, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, ഇഖ്ബാല്കുട്ടി, മജീദ്, മണ്‍ട്രോത്തുരുത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു, തഹസീല്‍ദാര്‍ പി.ആര് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."