എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ
കൊല്ലം: എലിപ്പനിക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എലി, പട്ടി, പൂച്ച,
കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രംവഴി പകരുന്ന രോഗമാണിത്.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശി വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ എന്നിവയും പ്രകടമാകും. രോഗാരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കണം. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം കൂടുതലായി കാണപ്പെടുന്നുണ്ട്.
സൗജന്യ പ്രതിരോധ മരുന്നുകള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കും.
കൈകാലുകളില്‍ മുറുവുകളുള്ളവര്‍ ജോലിക്ക് പോകുമ്പോള്‍ അന്റി സെപ്റ്റിക് ഓയിന്റ്‌മെന്റ് ഉപയോഗിച്ച് മുറിവ് കെട്ടിയതിന് ശേഷമേ പോകാവൂ. മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയ്യുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ബസുകള്‍ സമയനിഷ്ഠ പാലിക്കണം: ആര്‍.ടി.ഒ
കൊല്ലം: ചിന്നക്കടയില്‍ നിന്നും കൊട്ടിയം, പരവൂര്‍, മയ്യനാട്, ഇരവിപുരം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ ആര്‍.ടി ഓഫിസില്‍ നിന്നും അനുവദിച്ച സമയക്രമമനുസരിച്ച് ചിന്നക്കട കടക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആര്‍. തുളസീധരന്‍പിള്ള അറിയിച്ചു. സമയത്തെച്ചൊല്ലി ബസിലെ ജീവനക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇത് ലംഘിക്കുന്ന ബസുകള്‍ക്കെതിരെ ഏഴു മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."