ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം
ആലപ്പുഴ: ഉദ്യോഗസ്ഥര്‍ ഭരണഭാഷയെ സ്നേഹിക്കണമെന്നും മലയാള ഭാഷാപ്രയോഗത്തില്‍ പ്രാവീണ്യം നേടണമെന്നും ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് പറഞ്ഞു. ഇന്ഫര്മേഷന്പബല്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം കളക്ട്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
ഭാഷയെ സമ്പന്നമാക്കുകയെന്നാല് സംസ്കാരത്തെ സമ്പന്നമാക്കുകയെന്നാണ് അര്‍ത്ഥമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കല്ലേലി രാഘവന്‍പിള്ള പറഞ്ഞു. ഭരണം ജനങ്ങള്‍ അനുഭവിച്ചറിയണമെങ്കില്‍ ഭരണഭാഷ പൂര്‍ണമായി മലയാളത്തിലേക്ക് മാറണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ചുനക്കര ജനാര്ദ്ദനന് നായര്‍ പറഞ്ഞു. വാരാഘോഷത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഐപി.ആര്.ഡി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്. റോയി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്, ജില്ലാ ആസൂത്രണ ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്, വി. രാധാകൃഷ്ണന്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."