വയോജന വികസനത്തിന് മാതൃകാ പദ്ധതിയുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
പന്തീരാങ്കാവ്: ജീവിതസായാഹ്നത്തിന്റെ ഒറ്റപ്പെടലില്‍ എത്തിയവര്‍ക്കായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സുകൃതം വയോജന പരിപാലന പദ്ധതി. പ്രായമായവരുടെ മാനസിക, ശാരീരിക, സാമുഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ 45 ഓളം വയോജന സഭകള്‍ ചേര്‍ന്ന് ഇവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ സമാഹരിച്ച് വയോജന നയം രൂപവത്കരിക്കാനാണ് പദ്ധതി.
30 ഓളം സഭകള്‍ പുര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ രണ്ടു ദിവസത്തിനകം പുര്ത്തിയാകും. ആരോഗ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വയോജന സൗഹൃദ കേന്ദ്രമാക്കുക, സമഗ്ര സര്‍വേ, ആരോഗ്യ ഹെല്‍ത്ത് കാര്‍ഡ്, ജീവിതശൈലീരോഗ പ്രതിരോധം, യോഗ പരിശീലനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കും. ഭക്ഷണം, വിനോദം, വിശ്രമം എന്നിവയുള്ള പകല്‍വീടുകള്‍ വയോജനങ്ങള്‍ക്കായി രൂപപ്പെടുത്തും.
കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളില്‍ ഒരോ മാതൃക പകല്‍ വീടുകള്‍ ഒരുക്കും. ചാലിയാറിന് സമീപം അറപ്പുഴയില്‍ 12 ലക്ഷം മുടക്കി വയോജന സൗഹൃദ പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
യുവാക്കള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെയും ഈ പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.മനോജ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."