HOME
DETAILS
MAL
വര്‍ഗീയ ഫാസിസ്റ്റുകളെ കരുതിയിരിക്കുക: പി. സുരേന്ദ്രന്
backup
November 08 2016 | 07:11 AM
വാണിമേല്‍: രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസിസ്റ്റുകളെ കരുതിയിരിക്കണമെന്നും അസഹിഷ്ണുതക്കെതിരേ കലാലയങ്ങളില്‍ സൗഹൃദ കൂട്ടായ്മ ഉണ്ടാവണമെന്ന് സാഹിത്യകാരന് പി. സുരേന്ദ്രന്. ഫാസിസ്റ്റ് രാഷ്ട്രീയം രാജ്യം ഭരിക്കുമ്പോള്‍ ഒരുമിക്കാവുന്ന മേഖലകളില്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചുനിന്നു വര്‍ഗീയ ഫാസിസം ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുളിയാവ് നാഷനല്‍ കോളജ് വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ യൂനിയന്‍ ചെയര്മാന് സാലിം യു.കെ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ അബ്ദുന്നൂര്‍, മമ്മു സാഹിബ്, വയലോളി അബ്ദുല്ല, മരുന്നോളി അബ്ദുല്ല, അഹ്മദ് പുന്നക്കല്‍, ഇസ്മായില്‍ പൊയില്‍ സംസാരിച്ചു. ഇര്‍ഷാദ് സ്വാഗതവും അഫീദ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."