കെ.എസ്.ഇ.ബി ജീവനക്കാര്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി
ചെറുതോണി: വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയില്‍ ജീവനക്കാര്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി. ഓഫീസ് തല്ലി തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
വാഴത്തോപ്പിലെ കെ.എസ്.ഇ.ബിയുടെ ഗസ്റ്റ് ഹൗസില്‍(ഐ.ബി) മുറി എടുത്ത് ജീവനക്കാര്‍ മദ്യപിച്ച് പരസ്പരം കലഹിച്ച് ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു. ഐ.ബിയിലെ ജനാലുകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു.ഐ.ബി ജീവനക്കാര്‍ അറിയച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയെങ്കിലും ഇവര്‍ കാട്ടില്‍ ഓടിയൊളിച്ചു. പൊലിസ് പോയതിന് ശോഷം തിരികെ എത്തിയ സംഘം വീണ്ടും ബഹളം വെച്ച് വാഴത്തോപ്പ് ജംങ്ഷനിലേക്ക് നീങ്ങി. ജംങ്ഷന് സമീപം സ്ഥിതിചെയ്യുന്ന ഡാം സേഫ്റ്റി ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിന്റെ ജനാലുകള്‍ ഇടിച്ചു തകര്‍ത്തു. ജീവനക്കാരുടെ കൈയ്യാംകളിയെ തുടര്‍ന്ന് ഓഫീസ് മുറിയുടെ ജനല്‍ പാളികളിലും ഭിത്തികളിലും രക്തം ചിതറി പതിഞ്ഞു കിടപ്പുണ്ട്. സംഭവം നടക്കുമ്പോള്‍ സമീപത്തുള്ള ക്വട്ടേഴ്‌സുകളില്‍ കുടുബമായി താമസിക്കുന്നവര്‍ ഭയന്ന് വാതിലുകള്‍ അടച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ക്യാമ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഇടുക്കി പൊലിസില്‍ പരാതി നല്‍കി. പൊലിസ് കേസെടുത്ത് സംഘത്തിലുണ്ടായിരുന്ന നാല് പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം വാഴത്തോപ്പിലെ ഓഫീസില്‍ രാത്രിയില്‍ മദ്യപിച്ച് ചീട്ട് കളിച്ച അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.രണ്ടാഴ്ച്ച മുമ്പ് രാത്രിയില്‍ മദ്യപിച്ച് ബഹളം വെച്ച ഓവര്‍സിയറെ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വാഴത്തോപ്പിലെ കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സുകളില്‍ മദ്യപാനവും അനാശാസ്യ പ്രവര്‍ത്തിയും നടക്കുന്നതായി വ്യാപകമായി പരാതികള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ടെവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ട്. മദ്യപാനികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഭയക്കുകയാണെന്ന് സ്ത്രീകളടക്കമുള്ള കോളനിയിലെ താമസ്സക്കാര്‍ക്കും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."