ജൈവ അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി
തൊടുപുഴ: മുതലക്കോടം ജെയ്ഹിന്ദ് ലൈബ്രറിയുടെ 'ജൈവ ഭുമി-2016'ന്റെ ഭാഗമായി ആയിരം വീടുകളില്‍ അടുക്കള തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇരുപതോളം സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തില്‍ ജൈവ അടുക്കള തോട്ടം പദ്ധതി ആരംഭിച്ചു. മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇടവെട്ടി കൃഷി ഓഫിസര്‍ ജിജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രന്‍ അധ്യക്ഷനായി.സ്‌കൂളില്‍ 200 ഗ്രോ ബാഗുകളിലായി 12 ഇനം തൈകളാണു നട്ടത്. ലൈബ്രറിയുടെ നേതൃത്വത്തില്‍ലുള്ള സ്വാശ്രയ സംഘങ്ങളെ കേന്ദ്രീകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
ജയ്ഹിന്ദ് സ്വാശ്രയ സംഘത്തിന്റെ ഉദ്ഘാടനം പഴുക്കാകുളത്തും ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ പട്ടയം കവലയിലും തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ റിനി ജോഷിയും തൊണ്ടിക്കുഴയിലെ ചൈതന്യ സ്വാശ്രയ സംഘം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദും ചാലംകോട് സൗഭാഗ്യ സംഘം ഇടവെട്ടി പഞ്ചായത്തംഗം ടി.എം മുജീബും ഏഴല്ലൂരില്‍ കുമാരമംഗലം പഞ്ചായത്ത് അംഗം ഷെമീന നാസറും ആസാദ് സംഘം ഉടുമ്പന്നൂര്‍ പഞ്ഞായത് വൈസ് പ്രസിഡന്റ് പി.എന്‍ സീതിയും തെക്കുംഭാഗത്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോളും വെങ്ങല്ലൂര്‍ നവധാര സംഘം മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിഷ ബിനുവും വണ്ടമറ്റം സഹൃദയ സംഘം സഹകരണ ബാങ്ക് പ്രസിഡന്റ് സാബു കേശവനും പെരുമാങ്കണ്ടത്ത് കുമാരമംഗലം പഞ്ചായത്തംഗം സൂസമ്മ പോളും കാഞ്ഞിരംപാറയിലെ സ്വാശ്രയസംഘം മുതലക്കോടം സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ചാക്കോ ജോസഫും ഉദ്ഘാടനം ചെയ്തു. നേര്യമംഗലം കൃഷിഭവനില്‍നിന്ന് വാങ്ങിയ വെണ്ട, വഴുതന, പാവല്‍, പടവലം, പയര്‍, തക്കാളി, മുളക്, ചീര, കബേജ്, കോളി ഫ്‌ളവര്‍, കാരറ്റ് തുടങ്ങിയ വിവിധ ഇനം തൈകളാണ് ഈ വര്‍ഷം കൃഷി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."