അഴിമതി ഇല്ലാതാക്കാന്‍ ലളിത ജീവിതം നയിക്കുന്നവരെ മാതൃകയാക്കണം: റോയി പോള്‍
കോട്ടയം: അഴിമതി ഇല്ലാതാകണമെങ്കില്‍ ലളിതജീവിതം നയിക്കുന്നവരെ അംഗീകരിക്കുകയും അവരെ മാതൃകയാക്കുകയും ചെയ്യുന്ന മൂല്യവ്യവസ്ഥ സമൂഹത്തില്‍ ഉണ്ടാകണമെന്നു മുന്‍ കേന്ദ്ര ഗവണ്‍മന്റ് സെക്രട്ടറി കെ റോയി പോള്‍ പറഞ്ഞു. മൂല്യച്യുതിയുടെ ഭാഗമായി സമ്പത്തിന്റെ ദു:സ്വാധീനം സാമൂഹികാംഗീകരത്തിനുള്ള ചവിട്ടുപടിയായി മാറുന്ന പ്രവണതയുണ്ട് എന്നും അദ്ദേഹം ചൂണ്ടികാട്ടി റബ്ബര്‍ബോര്‍ഡിലെ വിജിലന്‍സ് വാരാചരണത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി തുടച്ചുമാറ്റാനായി എന്തു നിയമ ഭേദഗതി കൊണ്ടുവന്നാലും നിയമങ്ങളിലെ പഴുതുകളിലൂടെ അഴിമതി മറ്റൊരു രൂപത്തില്‍ തിരിച്ചുവരുന്ന കാഴ്ചയാണ് ഇവിടെ കാണുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന റബര്‍ബോര്‍ഡ് ചെയര്‍മാന്‍ എ അജിത്കുമാര്‍ പറഞ്ഞു. റബര്‍ബോര്‍ഡിന്റെ സെക്രട്ടറി ഇന്‍-ചാര്‍ജും ഫിനാന്‍സ് ഡയറക്ടറുമായ വിജു ചാക്കോ ,വിജിലന്‍സ് ഓഫീസര്‍ തോമസ് അഗസ്റ്റിന്‍ , അസിസ്റ്റന്റ് വിജിലന്‍സ് ഓഫീസര്‍ എസ്.പി. രമേശന്‍ യോഗത്തില്‍ സംസാരിച്ചു.
വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും റബര്‍ബോര്‍ഡ് ജീവനക്കാര്‍ക്കുമായി നടത്തിയ പ്രസംഗമത്സരങ്ങളിലെ വിജയികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാമത്സരത്തിലെ വിജയികള്‍ക്കുമുള്ള സമ്മാനദാനം റോയി പോള്‍ നിര്‍വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രസംഗമത്സരത്തില്‍ തെരേസ് സജീവ് (പള്ളിക്കൂടം, കോട്ടയം) ഒന്നാം സ്ഥാനവും, സ്മിതാ സൂസന്‍ വര്‍ഗീസ് (ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍, കോട്ടയം), ശില്‍പാ സാറാ മാത്യൂ (മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം) എന്നിവര്‍ രണ്ടാം സ്ഥാനവും, ക്രിസ്റ്റാ ട്രേസാ തോമസ് (മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം) മൂന്നാം സ്ഥാനവും നേടി.കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റര്‍ രചനാമത്സരത്തില്‍ സാംസണ്‍ ജോസ് (ദേവമാതാ കോളജ്, കുറുവിലങ്ങാട്), എ അഭിരാമി (ബി,സി.എം കോളജ്, കോട്ടയം), എലിസബത്ത് പയസ് (അല്‍ഫോന്‍സാ കോളജ്, പാലാ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. റബര്‍ ബോര്‍ഡ് ജീവനക്കാര്‍ക്കായി നടത്തിയ പ്രസംഗമത്സരത്തില്‍ എസ് സൂര്യകുമാര്‍, സി പ്രദീപ്, എ.ആര്‍ ജയകുമാര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."