കസ്തൂരിരംഗന്‍: അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന്
ഈരാറ്റുപേട്ട: കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ ഇ.എസ്.എ ആയി പ്രഖ്യാപിച്ചിട്ടുള്ള ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്ജ് . കൂട്ടിക്കല്‍, പൂഞ്ഞാര്‍,തീക്കോയി, മേലുകാവ് തുടങ്ങിയവ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മേഖലാ പ്രവര്‍ത്തക യോഗം ഉദ്്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2013 നവംബര്‍ 13ന് യു. പി. എ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ.എസ്.എ വിജ്ഞാപനത്തിന്റെ മൂന്നാം വര്‍ഷമായ നവംബര്‍ 13 കര്‍ഷകരുടെ പ്രതിഷേധ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി അനേകം ഇ.എസ്. എ. വില്ലേജുകളുള്ള മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ 14 ന് വമ്പിച്ച കര്‍ഷക ധര്‍ണ നടത്തുന്നതിനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
മേഖലാ പ്രവര്‍ത്തക യോഗത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സക്കറിയാസ് തുടിപ്പാറ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ പി.സി ജോസഫ്, മാത്യൂസ് ജോര്‍ജ്ജ്, ജോസ് പഴയതോട്ടം, അഡ്വ. ഒ.വി ജോസഫ്, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്‍, ജോഷി ജോസഫ് , മാത്തച്ചന് കുരുവിനാക്കുന്നേല്‍, എം.വി ജോര്‍ജ്ജ്, എബ്രഹാം ചാലില്‍, കെ.ടി തോമസ് കിണറ്റുകര, ജോസ് ആലാ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."