HOME
DETAILS

ദമാം വനിതാ അഭയ കേന്ദ്രത്തില്‍ നിന്നും മൂന്നു ഇന്ത്യക്കാരികള്‍ കൂടി നാട്ടിലേക്ക് മടങ്ങി

  
backup
November 08 2016 | 08:11 AM

%e0%b4%a6%e0%b4%ae%e0%b4%be%e0%b4%82-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%85%e0%b4%ad%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d

ദമ്മാം: ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യക്കാരായ വീട്ടുജോലിക്കാരികള്‍ കൂടി നാട്ടിലേയ്ക്ക് മടങ്ങി. ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സ്വദേശിനികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാന്‍ അവസരം ഒരുങ്ങിയത്.

തമിഴ്‌നാട് ചെന്നൈ സ്വദേശിനികളായ ലളിത പളനി, നെല്ലികുപ്പം സ്വദേശിനിയായ ഐസ നാച്ചിയാര്‍ നജിമുദീന്‍, ആന്ധ്രാപ്രദേശ് സ്വദേശിനി രാജി റയപ്പതി എന്നീ വനിതകളാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്.

ചെന്നൈ സ്വദേശിനിയായ ലളിത പളനിയെ ഒരു വര്‍ഷം മുന്‍പ് സ്‌പോണ്‍സര്‍ ബഹറിനിലേക്ക് കൊണ്ടുവരികയും അവിടെ നിന്നും സഊദിയില്‍ ദമാമിലെ വീട്ടില്‍ ജോലിയ്ക്കായി എത്തിയ്ക്കുകയായിരുന്നു. മൂന്നു മാസക്കാലം ആ വീട്ടില്‍ ജോലി ചെയ്‌തെങ്കിലും, സ്‌പോണ്‍സര്‍ ശമ്പളമൊന്നും നല്‍കിയില്ല. സഊദി ഇക്കാമയോ രേഖകളോ ശരിയാക്കിയില്ല. മാത്രമല്ല, തിരികെ ബഹറിനിലേയ്‌ക്കോ നാട്ടിലേയ്‌ക്കോ വിടാനോ തയ്യാറായില്ല. ഒടുവില്‍ ആരും കാണാതെ വീട്ടില്‍ നിന്നും പുറത്തു കടന്ന ലളിത, വനിത അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ സ്‌പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും വന്‍തുക നഷ്ടപരിഹാരം നല്‍കിയാലേ എക്‌സിറ്റ് തരൂ എന്ന നിലപാടാണ് സ്‌പോണ്‍സര്‍ സ്വീകരിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലളിതയെ ബഹറിനില്‍ വിസിറ്റ് വിസയില്‍ ആണ് കൊണ്ട് വന്നത് എന്നും, ആ വിസ ഇപ്പോള്‍ കാലാവധി കഴിഞ്ഞു പോയെന്നും മനസ്സിലായ സാമൂഹ്യ പ്രവര്‍ത്തകര്‍ ശക്തമായ നിലപാടെടുത്തത്തിനെ തുടര്‍ന്ന് 8 മാസത്തിനു ശേഷം തര്‍ഹീല്‍ അധികാരികള്‍ വഴി സഊദി സര്‍ക്കാരിന് നല്‍കിയ സഹായ അപേക്ഷയുടെ പുറത്ത്, സ്‌പെഷ്യല്‍ കേസായി ലളിതയ്ക്ക് എക്‌സിറ്റ് നല്‍കുകയുമായിരുന്നു.

നെല്ലികുപ്പം സ്വദേശിനിയായ ഐസ നാച്ചിയാര്‍ നജിമുദീന്‍ ഒരു വര്‍ഷം മുന്‍പാണ് സഊദിയില്‍ എത്തിയത്. യാതൊരു ബുദ്ധിമുട്ടും കൂടാതെ ജോലി ചെയ്യുന്നതിനാടയില്‍ കാലിന്റെ ചലനശേഷി കുറഞ്ഞ് ജോലി ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ അവരുടെ അഭ്യര്‍ത്ഥന കേട്ട് സ്‌പോണ്‍സര്‍ അവരെ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കി, ശമ്പളവും, വിമാനടിക്കറ്റും നല്‍കുകയായിരുന്നു.

ആന്ധ്ര പുലിവേണ്ടുല സ്വദേശിനിയായ രാജി റയപ്പതി എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്‌ക്കെത്തിയത്. ആറു മാസക്കാലം ജോലി ചെയ്‌തെങ്കിലും ഒരു റിയാല്‍ പോലും ശമ്പളമായി കിട്ടിയില്ല. ശമ്പളം ചോദിച്ചാല്‍ ശകാരവും ഭീക്ഷണികളും കേള്‍ക്കേണ്ടി വന്നു. സഹികെട്ടപ്പോള്‍, ഒരു ദിവസം അവിടെ നിന്നും പുറത്തു കടന്ന രാജി, പോലീസിന്റെ സഹായത്തോടെ വനിത അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയായിരുന്നു.

എക്‌സിറ്റ് വിസ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ലളിതയ്ക്കും, രാജിയ്ക്കും ദമാം ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീം കോര്‍ഡിനേറ്റര്‍ മിര്‍സ ബൈഗ് വിമാനടിക്കറ്റ് നല്‍കി. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മൂവരും നാട്ടിലേയ്ക്ക് മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  9 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  9 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  9 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  9 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  9 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  9 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  9 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  9 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  9 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  9 days ago