ഇന്ത്യയടക്കം ഏഴുരാജ്യങ്ങളില്‍ സഊദി ലേബര്‍ അറ്റാഷെ ഓഫിസ് തുറക്കുന്നു
ജിദ്ദ: ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിലെ സഊദി എംബസികളില്‍ ലേബര്‍ അറ്റാഷെകള്‍ തുറക്കുന്നതിന് സഊദി മന്ത്രിസഭ അനുമതി നല്‍കി. പാര്‍ലമെന്റിന്റെ സാമ്പത്തിക സ്ഥിരംസമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്. ഈജിപ്ത്, ഇന്ത്യ, ഫിലിപ്പൈന്‍സ്, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ സഊദി നയതന്ത്ര കാര്യാലയങ്ങളില്‍ തൊഴില്‍ ഓഫിസുകള്‍ തുടങ്ങാനാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
സഊദിയിലേക്ക് ഏറ്റവും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ എംബസികളോട് ചേര്‍ന്നാണ് നയതന്ത്ര അധികാരത്തോടുകൂടിയ ഓഫിസ് പ്രവര്‍ത്തിക്കുക. ഈ ഓഫിസുകള്‍ക്ക് ആവശ്യമുള്ള സഊദികളും അല്ലാത്തവരുമായ ജീവനക്കാരെ കുറിച്ച് തീരുമാനിക്കാന്‍ തൊഴില്‍സാമൂഹിക വികസന മന്ത്രാലയത്തെ ചുമതപ്പെടുത്തി. സാംസ്‌കാരിക, തൊഴില്‍, സാമ്പത്തിക മന്ത്രാലയങ്ങള്‍ ഈ ഓഫിസിന്റെ ചുമതലകളെ കുറിച്ച് വ്യക്തമാക്കും. നിയമനത്തില്‍ ഇടനിലക്കാരെ തടയാനുദ്ദേശിച്ചാണ് ഇത്തരം ഓഫിസുകള്‍ തുടങ്ങുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ ഉപകിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."