ബോണസ് നല്‍കാനുളള ഒമ്പതു നിര്‍ദേശങ്ങളുമായി സഊദി സിവില്‍ സര്‍വിസ് മന്ത്രാലയം
ജിദ്ദ: സര്‍ക്കാര്‍ ജീവനക്കാര്‍ ബോണസ് നല്‍കാനുളള ഒമ്പതു നിബന്ധനകളുമായി സിവില്‍ സര്‍വിസ് മന്ത്രാലയം. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ജോലിയിലെ ആത്മാര്‍ഥതയിലൂടെ വകുപ്പിന്റെ ലക്ഷ്യവും കാഴ്ചപ്പാടും നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമാകും ഇനി മുതല്‍ ബോണസ് ലഭിക്കുക. വ്യത്യസ്ത ആശയങ്ങള്‍ നല്‍കുക, വിഷന്‍ 2030 നടപ്പാക്കാന്‍ മുന്‍കൈ എടുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. നയങ്ങള്‍ മൂലം വകുപ്പുകള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവര്‍ക്കും ബോണസ് നല്‍കും.
ഒരു പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടി മണിക്കൂറുകളോളം ജോലി ചെയ്യുന്നവര്‍ക്കും ബോണസ് ലഭിക്കും. ബോണസ് അടിസ്ഥാന വേതനത്തിന്റെ മുപ്പത്തഞ്ച് ശതമാനത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. തൊട്ടുമുമ്പുളള രണ്ട് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം ബോണസ് നല്‍കേണ്ടത്.
ജീവനക്കാരന്റെ ശമ്പളത്തിന്റെ 75ശതമാനത്തില്‍ കൂടരുത് ബോണസ് എന്നും വ്യവസ്ഥയുണ്ട്. വര്‍ഷത്തില്‍ ആറു തവണയില്‍ കൂടുതല്‍ ബോണസ് നല്‍കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."