വെടിയേറ്റല്ല, ആന ചരിഞ്ഞത് ഷോക്കേറ്റ്; സ്ഥലമുടമ പിടിയില്‍
കേണിച്ചിറ(വയനാട്): കഴിഞ്ഞ ദിവസം കേണിച്ചിറ അതിരാറ്റുകുന്നില്‍ സ്വകാര്യ വ്യക്തിയുടെ വയലില്‍ ആന ചരിഞ്ഞത് ഷോക്കേറ്റ്. സംഭവത്തില്‍ സ്ഥലമുടമയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആന ചരിഞ്ഞത് വെടിയേറ്റാണെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ആന ചരിഞ്ഞത് ഷോക്കേറ്റാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് സ്ഥലമുടമ ഗോപാലകൃഷ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
ചരിഞ്ഞ ആനയുടെ മസ്തകത്തില്‍ വെടികൊണ്ട പോലെ തോന്നിച്ച പാടുകള്‍ പ്രതി ചുറ്റികയും കമ്പിയും ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ആനവേട്ടക്കാര്‍ വെടിവച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇയാള്‍ ഇത്തരത്തിലുള്ള ശ്രമം നടത്തിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളുടെ വയലിലെ പുഞ്ചക്കൃഷിക്ക് ചുറ്റും അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. മുന്‍പ് പ്രദേശത്ത് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നിന്നും ഷോക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നെയ്ക്കുപ്പ റെയ്ഞ്ചര്‍ മുസ്തഫ സാദിഖ് ഇത് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മാറ്റിയിരുന്നില്ല. ഈ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ ബോധ്യമായി.ഗോപാലകൃഷ്ണന്‍ അതിരാറ്റ്കുന്ന് പോസ്റ്റ് ഓഫിസിലെ ജീവനക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."