മുന്‍ മന്ത്രി വി.പി.രാമകൃഷ്ണപിള്ള അന്തരിച്ചു
കൊല്ലം: ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വി.പി.രാമകൃഷ്ണപിള്ള(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടും പത്തും നിയമസഭകളില്‍ അംഗവും 1998-2001 കാലയളവില്‍ തൊഴില്‍, ജലവിഭവവകുപ്പ് മന്ത്രിയുമായിരുന്നു. മൃതദേഹം ഇന്നു രാവിലെ ഒമ്പതിന് പട്ടത്തെ ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫിസിലും ഉച്ചക്ക് 12 മുതല്‍ രണ്ടുവരെ കൊല്ലം ആര്‍.എസ്.പി ഓഫിസിലും പൊതുദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്നു ജന്‍മനാടായ അഷ്ടമുടിയില്‍ കൊണ്ടുപോയി വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആര്‍.എസ്.പിയുടെ സ്ഥാപകാംഗമായിരുന്ന വി.പി കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1987ല്‍ കൊല്ലത്തെ ഇരവിപുരത്തു നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1991ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1996ല്‍ മണ്ഡലം തിരിച്ചുപിടിച്ചു. 1998 മുതല്‍ 2001 വരെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
മരണസമയത്ത് ഭാര്യ ഭാനുമതിയമ്മയും മക്കളായ ജയന്തി, അനില്‍കുമാര്‍, അജികുമാര്‍, അജയകുമാര്‍, ജയകുമാര്‍, മരുമകനും കോഴിക്കോട് റൂറല്‍ എസ്.പിയുമായ എം.വിജയകുമാര്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."