എം.എം. മണിയെ ആറാട്ടുമുണ്ടനെന്നു വിശേഷിപ്പിച്ച് സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരില്‍ ചിലരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.എം. മണി എം.എല്‍.എ വിമര്‍ശിച്ച സംഭവത്തില്‍ വിവാദം കെട്ടടങ്ങിയിട്ടും രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ 'ജനയുഗം' രംഗത്ത്. സി.പി.ഐ മന്ത്രിമാരെക്കുറിച്ചു താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന മണിയുടെ വിശദീകരണം വന്നശേഷമാണ് എം.എം. മണിയെ ആറാട്ടുമുണ്ടനെന്നു വിശേഷിപ്പിച്ചു ജനയുഗം തിരിച്ചടിച്ചത്. സി.പി.ഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനേയും വി.എസ്.സുനില്‍കുമാറിനേയും വിമര്‍ശിച്ചതിനുള്ള മറുപടിയായാണു മണിക്കെതിരേയുള്ള ആറാട്ടുമുണ്ടന് പ്രയോഗം. 'ഇടതുമുന്നണിക്കു വേണമോ ഈ ആറാട്ടുമുണ്ടന്മാരെ!' എന്ന പേരില്‍ ഇന്നലെ എഡിറ്റ് പേജിലാണ് ലേഖനം വന്നത്.
മണിയുടെ പ്രസംഗത്തിന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇടതുമുന്നണി കണ്‍വീനര്‍ക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും കത്തെഴുകയും ചെയ്തു.
അതിനിടയിലാണ് ജനയുഗത്തില്‍ മണിക്കെതിരേ ലേഖനം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."