HOME
DETAILS
MAL
കാലിക്കറ്റ് യൂനി. പഠനബോര്‍ഡുകളുടെ പുനഃസംഘടന: പരാതിയുമായി അധ്യാപക സംഘടനകള്‍
backup
November 08 2016 | 19:11 PM
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ഫാക്കല്റ്റികള് രൂപീകരിച്ച് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയതിനെതിരേ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍. വി.സിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും അക്കാദമിക് പരിചയമില്ലാത്ത ആളുകളെ ഇതില്‍ ഉള്‍പ്പെടുത്തിയതായും എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, എ.സി.ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിന്‍ഡിക്കേറ്റിന്റെ തീരുമാനം അവഗണിച്ചുള്ള വി സിയുടെ നടപടിക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കും.
നിലവില്‍ അംഗങ്ങളായിരിക്കുന്ന പലരും അക്കാദമിക്ക് രംഗത്ത് നാമമാത്ര പരിചയമുള്ളവരും ഗവേഷണ പരിചയമില്ലാത്തവരും ആണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഡി.കെ ബാബു, ഡോ. കെ രാമകൃഷ്ണന്, ഡോ. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."