HOME
DETAILS

വി.പി രാമകൃഷ്ണപിള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ കരുത്തന്‍

  
backup
November 08 2016 | 19:11 PM

%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%ae%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d

 

റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സംസ്ഥാനത്ത് നിര്‍ണായക പങ്ക് വഹിച്ച മികവുറ്റ സംഘാടകരിലൊരാളായിരുന്നു വി.പി രാമകൃഷ്ണപിള്ള. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും സ്‌നേഹാദരവോടെ അഭിസംബോധന ചെയ്തിരുന്ന 'വി.പി ചേട്ടന്‍' കൊല്ലം ജില്ലയുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം ആര്‍.എസ്.പി യുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി എന്‍. ശ്രീകണ്ഠന്‍നായര്‍, ടി.കെ. ദിവാകരന്‍, ബേബിജോണ്‍, ആര്‍.എസ്. ഉണ്ണി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായി ജില്ലയുടെ രാഷ്ട്രീയ ഭൂമികയില്‍ അചഞ്ചലമായ നേതൃസ്ഥാനം അദ്ദേഹം ഉറപ്പിച്ചു.
മെച്ചപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം അതെല്ലാം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേയ്ക്ക് കടന്ന് വന്നത് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയാണ്. എം.ജി. കോളജിലെ ഉന്നത വിദ്യാഭ്യാസ കാലയളവില്‍ ആര്‍.എസ്.പിയുടെ വിദ്യാര്‍ഥി വിഭാഗമായ പ്രോഗ്രസീവ് സ്റ്റുഡന്‍സ് യൂനിയന്റെ സംസ്ഥാന പ്രസിഡന്റായി. തലസ്ഥാനം കേന്ദ്രീകരിച്ച് നടത്തിയ വിദ്യാര്‍ഥി രാഷ്ട്രീയ കാലയളവില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വംനല്‍കി. വിദ്യാര്‍ഥിയായിരിക്കുന്ന കാലയളവില്‍ തന്നെ തന്റെ പ്രദേശത്ത് നടന്ന തൃക്കടവൂര്‍ - പെരിനാട് കയര്‍ തൊഴിലാളി സമരത്തിനും ശക്തമായ നേതൃത്വം നല്‍കി. ആ കാലയളവില്‍ എന്‍. ശ്രീകണ്ഠന്‍ നായരുടെയും ടി.കെ. ദിവാകരന്റെയും നേതൃത്വത്തില്‍ നടന്ന സാഹസികമായ സമരങ്ങളും ഉത്തരവാദ പ്രക്ഷോഭവുമാണ് അദ്ദേഹത്തെ വിപ്‌ളവരാഷ്ട്രീയത്തിലേക്ക് നയിച്ചത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചിരുന്ന അദ്ദേഹം പാര്‍ട്ടി നിര്‍ദേശമനുസരിച്ച് 1987 ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. ആര്‍.എസ്. ഉണ്ണിയുടെ പിന്‍ഗാമിയായി ഇരവിപുരം നിയോജകമണ്ഡലത്തില്‍ നിന്നും രണ്ടു പ്രാവശ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബേബിജോണ്‍ രോഗബാധിതനായി ആശുപത്രിയിലായപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി. 1997ല്‍ നയനാര്‍ മന്ത്രിസഭയിലെ അംഗവുമായി. ജലവിഭവ വകുപ്പ് മന്ത്രി എന്ന നിലയിലുളള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു. ശുദ്ധജല വിതരണ മേഖലയില്‍ ഏറ്റവും വലിയ മൂലധന നിക്ഷേപമുളള ജപ്പാന്‍ ബാങ്കിന്റെ സഹായത്തോടെയുള്ള കുടിവെള്ള വിതരണ പദ്ധതിക്കെതിരേ ഉയര്‍ന്നു വന്ന ആക്ഷേപങ്ങളെ അതിജീവിച്ച് പദ്ധതി നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ച ഭരണകര്‍ത്താവായിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ആരോപണത്തെ നിഷ്പ്രഭമാക്കി അദ്ദേഹം നടത്തിയ നിയമപ്രസംഗം ശ്രദ്ധേയമായിരുന്നു.
പ്രത്യേക സാഹചര്യത്തിലാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രധാന കക്ഷി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കൊല്ലം പാര്‍ലമെന്റ് സീറ്റ് ഏകപക്ഷീയ നിലപാടിലൂടെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട കാലയളവില്‍ ശക്തമായി പ്രതികരിച്ചു. ഇടതുപക്ഷ ഐക്യം എന്ന കാലത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് പല ഘട്ടങ്ങളിലും വിട്ടുവീഴ്ചകള്‍ക്ക് തയാറായി ഇടതു മുന്നണിയില്‍ തുടര്‍ന്നത്. ഇടതുമുന്നണിയുമായുള്ള രാഷ്ട്രീയബന്ധം പുനഃപരിശോധിക്കണമെന്ന ശക്തമായ നിലപാടാണ് നിരന്തരം പാര്‍ട്ടിക്കുള്ളില്‍ സ്വീകരിച്ചത്. ആര്‍.എസ്.പി ഇന്ന് സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടിലെ പ്രധാന പ്രചോദനം അദ്ദേഹം സ്വീകരിച്ച സുസ്ഥിര നിലപാട് കൂടിയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും ഏറ്റവും കൂടുതല്‍ സ്‌നേഹവും സൗഹൃദവും പുലര്‍ത്തിയിരുന്ന നേതാവായിരുന്നു വി.പി. ചേട്ടന്‍. പാര്‍ട്ടിയെ ജീവിതത്തിന്റെ അഭിവാജ്യഘടകമായി ഉള്‍ക്കൊള്ളുകയും സ്‌നേഹിക്കുകയും ചെയ്ത കരുത്തനായ നേതാവ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉലയാത്ത മനസ്സുമായി പ്രസ്ഥാനത്തെ നയിച്ച സംഘാടകന്‍. പുതിയ തലമുറയ്ക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്റെ പാര്‍ലമെന്ററി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിര്‍ണായകമായ പിന്തുണയും പ്രോത്സാഹനവും നേതൃപരമായ പങ്കാളിത്തവും വഹിച്ചത് അദ്ദേഹമായിരുന്നു. പുത്തന്‍ തലമുറയുടെയും രാഷ്ട്രീയ പ്രവേശത്തെയും അവരുടെ പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ജാഗ്രതയോടെ എക്കാലവും അദ്ദേഹം ഇടപെട്ടിരുന്നു. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നഷ്ടപ്പെടുത്തി അധ്വാനവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കായി സമര്‍പ്പിതജീവിതം നയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ എക്കാലവും നിലനില്‍ക്കും.
തൊഴിലാളിരംഗത്തും കര്‍ഷകരംഗത്തും പൊതുരാഷ്ട്രീയ രംഗത്തും തന്റേതായ അടയാളം രേഖപ്പെടുത്തിയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറുന്നത്. ദൃശ്യമാധ്യമ പ്രതിനിധികളുടെ കൗശലം നിറഞ്ഞ ചോദ്യങ്ങള്‍ക്കു മുന്നില്‍ കാപട്യത്തിന്റെ മറയില്ലാതെ വെട്ടിത്തുറന്ന് അഭിപ്രായങ്ങള്‍ പറയുന്നത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. അതെല്ലാം നിഷ്‌കളങ്കമായ മനസ്സില്‍ നിന്നും ഉയര്‍ന്ന, പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തിയുള്ള പ്രതികരണങ്ങളായിരുന്നു എന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനായത്. രാഷ്ട്രീയ ഇച്ഛാശക്തിയും ഉറച്ച സംഘടനാബോധവും അദ്ദേഹത്തെ കരുത്തുറ്റ നേതാവാക്കി മാറ്റി. അദ്ദേഹത്തിന്റെ അസാന്നിധ്യം റവല്യൂഷനറി സോഷ്യലിസ്റ്റുകളുടെ കുടുംബത്തിലെ കനത്ത ആഘാതം തന്നെയാണ്. റവല്യൂഷനറി സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ശക്തരായ നേതാക്കളുടെ പട്ടികയിലേയ്ക്ക് വളര്‍ന്ന വി.പി എന്ന കരുത്തനായ പാര്‍ട്ടി നേതാവ് എക്കാലവും ജനങ്ങളുടെ മനസുകളില്‍ ജീവിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago