HOME
DETAILS

കള്ളപ്പണത്തിനെതിരേ മിന്നലാക്രമണം

  
backup
November 08 2016 | 19:11 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d

 


കള്ളപ്പണം തടയുന്നതിനുവേണ്ടി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് അപ്രതീക്ഷിതമായിരുന്നെങ്കിലും നടപടി ധീരമാണെന്ന് പറയാതെ വയ്യ. ഇന്നലെ അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞത് ഞെട്ടലോടെ തന്നെയാണ് ഭാരതീയര്‍ കേട്ടത്. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നാണ് വിലയിരുത്തപ്പെട്ടത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ് ഉയര്‍ന്നിട്ടുള്ളത്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാം. അതിനുസാധിക്കാതെ വരുന്നവര്‍ക്ക് നിര്‍ദേശിക്കുന്ന ആര്‍.ബി.ഐ ശാഖകളില്‍ സത്യവാങ്മൂലം നല്‍കി 2017 മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറ്റിവാങ്ങാം. നവംബര്‍ 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുകയുള്ളു. തിരിച്ചറിയല്‍ രേഖ ഹാജരാക്കി പോസ്റ്റ് ഓഫിസ്, ബാങ്ക് എന്നിവ വഴി നോട്ടുകള്‍ മാറ്റിവാങ്ങാമെന്നും ഇന്ന് രാജ്യത്തെ ബാങ്കുകളും എ.ടി.എമ്മുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി എ.ടി.എമ്മുകളില്‍നിന്നു പിന്‍വലിക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചിരുന്നു. ഏതാനും ദിവസം പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുമുണ്ട്.
1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ നിലവില്‍ വരും. കൂടാതെ, 500 രൂപയുടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്യും. എന്നാല്‍, 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കള്ളപ്പണവും അഴിമതിയുമാണ് വികസനത്തിന് തടസം. ദാരിദ്ര്യത്തിനെതിരേയാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത്. പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പ്രധാനമന്ത്രി രാഷ്ട്രപതി, കര, വ്യോമ, നാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒറ്റനോട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണിത്. രാജ്യത്തെ ശരാശരി ജനങ്ങള്‍ക്ക് ഒരാഴ്ചയോളം ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും ഉറപ്പ്. പക്ഷേ, ഉപരിവര്‍ഗത്തിന്റെ കൈയിലെ പണം ദുര്‍ബലപ്പെടുത്താനും നാണയപ്പെരുപ്പവും കള്ളപ്പണവും നിയന്ത്രിക്കാനും ഇതല്ലാതെ മറ്റു വഴികളില്ലെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പക്ഷം. രാജ്യത്ത് പൊടുന്നനെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ക്രമീകരണത്തെ തുടര്‍ന്ന് പണം നഷ്ടമാകുമെന്ന ഭീതി ജനങ്ങള്‍ക്കുണ്ട്. എന്നാല്‍, അത്തരം ഭീതി വേണ്ടെന്നും ജനങ്ങള്‍ക്ക് അവരുടെ പണം നഷ്ടമാകില്ലെന്നുമാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കുന്നത്.
കള്ളപ്പണത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് വിടുവായിത്തം പറയുകയും കള്ളപ്പണക്കാരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതിന്റെ പേരില്‍ ആക്ഷേപം നേരിടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം സൂക്ഷിച്ചവര്‍ക്ക് അത് വെളിപ്പെടുത്താനുള്ള സമയപരിധി നല്‍കിയിരുന്നു.
നികുതിയടച്ച് നിയമവിധേയമാക്കാന്‍ സമ്പാദ്യ പ്രഖ്യാപനത്തിന് അവസരവും ശിക്ഷയിളവും കൊടുത്തപ്പോള്‍ 65,000 കോടിയുടെ കള്ളപ്പണമായിരുന്നു വെളിവാക്കപ്പെട്ടത്. സമയപരിധി കഴിഞ്ഞ ഉടന്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. 'മിന്നലാക്രമണ'മൊന്നും നടത്താതെ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പുറത്തുകൊണ്ടുവരാനായെങ്കില്‍ മിന്നലാക്രമണം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു പ്രധാനമന്ത്രി ചോദിച്ചിരുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ മിന്നലാക്രമണം തന്നെയായിരുന്നു. പക്ഷേ, കൗശലക്കാരനായ മോദിയുടെ തെരഞ്ഞെടുപ്പ് കുറുക്ക് വിദ്യയായി ഇത് പരിണമിക്കുമോ എന്ന് നോക്കിയിരുന്ന് കാണണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago