മൗസിലില്‍ ഐ.എസിന്റെ കൂട്ടകുഴിമാടം കണ്ടെത്തി
ബഗ്ദാദ്: രൂക്ഷമായ പോരാട്ടം നടക്കുന്ന മൗസിലില്‍ ഇറാഖി സേന ഐ.എസിന്റെ കൂട്ടകുഴിമാടം കണ്ടെത്തി. കിഴക്കന്‍ മൗസിലെ ഹമാം അല്‍ അലില്‍ ടൗണിലെ കാര്‍ഷിക കോളജിനടുത്താണ് കൂട്ട കുഴിമാടം കണ്ടെത്തിയത്. ഇതില്‍ 100ലധികം തലയറുത്ത ശരീരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ ഈ പ്രദേശത്തുള്ളവര്‍ക്കെതിരേ ഭീകരര്‍ കൊടും ക്രൂരതകളാണ് അഴിച്ചുവിട്ടതെന്ന് ഇറാഖി സേന വ്യക്തമാക്കി. കണ്ടെടുത്ത ശവശരീരങ്ങളില്‍ ഭൂരിഭാഗവും സാധാരണക്കാരുടേതാണ്.
അതേസമയം കാര്‍ഷിക കോളജിലെ മുന്‍ ഇംഗ്ലിഷ് അധ്യാപകന്‍ ഐ.എസിന്റെ ക്രൂരതകള്‍ക്ക് ദൃക്‌സാക്ഷിയായിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്രാമവാസികളെ ഭീകരര്‍ താല്‍ക്കാലിക തടവറയിലാക്കിയെന്നും ഇവരെ ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തിയെന്നും അധ്യാപകന്‍ പറഞ്ഞു. ഇവര്‍ കാര്‍ഷിക കോളജിനെ കൊലക്കളമായി ഉപയോഗപ്പെടുത്തിയെന്നും നിനെവെ മേഖലാ കൗണ്‍സില്‍ അബ്ദുല്‍ റഹ്മാന്‍ അല്‍-വഗാ അംഗം വെളിപ്പെടുത്തി.
അതേസമയം ഐ.എസിനെതിരേ പോരാട്ടം ശക്തമാക്കിയതായി ഇറാഖി സേന പറഞ്ഞു. ഐ.എസിന്റെ അധീനതയിലുള്ള ബാഷിഖ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തതായി സേന പറഞ്ഞു. ഭീകരര്‍ ഇവിടെയുള്ള കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പോരാട്ടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."