HOME
DETAILS
MAL
യു.എന്നിനെതിരേ ഇന്ത്യ
backup
November 08 2016 | 20:11 PM
ന്യൂയോര്‍ക്ക്: ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിനെതിരേ ഐക്യരാഷ്ട്ര രക്ഷാസമിതിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്ത്. സാങ്കേതികതയുടെ പേരു പറഞ്ഞ് അസറിനെതിരായ നടപടി വൈകിക്കുന്നത് ഉചിതമല്ലെന്ന് രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
സുരക്ഷാസമിതി അവരുടേതായ രാഷ്ട്രീയത്തിലാണ് തട്ടി നില്‍ക്കുന്നത്. യു.എന്‍ തന്നെ ഭീകരകേന്ദ്രങ്ങളായി കാണുന്ന മേഖലകളിലെ ഭീകരരെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒമ്പതു മാസത്തെ സമയം വേണ്ടി വന്നു എന്നത് നിരാശാജനകമായ കാര്യമാണെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."