സാരെ ജഹാന്‍സെ അച്ഛാ....
ഇന്ത്യന്‍ ദേശാഭിമാനം ആവോളം ആവാഹിക്കുന്ന ഉര്‍ദു കവിതയാണ് സാരെ ജഹാന്‍സെ അച്ഛാ. തരാന-ഇ- ഹിന്ദി (ഇന്ത്യന്‍ ജനതയുടെ ഗീതം) എന്നും ഇതിനു പേരുണ്ട്. പ്രമുഖ ഉര്‍ദു കവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ആണ് ഇതിന്റെ രചയിതാവ്. ഗസല്‍ ശൈലിയില്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയതാണിത്. ഇത്തിഹാദ് എന്ന ആഴ്ചപ്പതിപ്പില്‍ 1904 ഓഗസ്റ്റ് 16 ന് ഇത് പ്രസിദ്ധീകരിച്ചു.
ഇഖ്ബാല്‍ അക്കാലത്ത് ഗവണ്‍മെന്റ് കോളജില്‍ അധ്യാപകനായിരുന്നു. ഒരു ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിനു പകരം ഇഖ്ബാല്‍ ചെയ്തത് സാരെ ജഹാന്‍സെ അച്ഛാ ... പാടുകയായിരുന്നു. 1924 ല്‍ ബാങ്‌ഗെ ദരാ എന്ന തന്റെ ഉര്‍ദു സമാഹാരത്തില്‍ ഇത് പ്രസിദ്ധീകരിച്ചു. മഹാത്മാ ഗാന്ധി 1930 കളില്‍ യെര്‍വാഡാ ജയിലില്‍ കഴിയവെ ഈ ഗാനം നൂറിലേറെ തവണ പാടിയതായി പറയപ്പെടുന്നു. ഗാന്ധിജി പറയുന്നു: 'ഇഖ്ബാല്‍ പ്രസിദ്ധമായ ഹിന്ദുസ്ഥാന്‍ ഹമാരാ പാടുമ്പോള്‍ ഞാന്‍ കണ്ണീര്‍ ഒഴുക്കുന്നു. യെര്‍വാഡാ ജയിലില്‍വച്ച് താന്‍ എപ്പോഴും ഇത് പാടുമായിരുന്നു. ഈ ഗാനത്തിലെ പദങ്ങള്‍ വളരെ മധുരതരമാണ്. ഞാനീ കത്തെഴുതുമ്പോഴും ആ വരികള്‍ എന്റെ ചെവിയിലങ്ങനെ മുഴങ്ങുകയാണ്'.
1950 ല്‍ സിത്താര്‍ മാന്ത്രികനായ രവിശങ്കര്‍ ചിട്ടപ്പെടുത്തി ലതാമങ്കേഷ്‌കര്‍ പാടിയ സാരെ ജഹാന്‍സെ അച്ഛാ.... ആണ് നാം സര്‍വസാധാരണമായി കേള്‍കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഔദ്യോഗിക മാര്‍ച്ച് ഗാനമാണിന്ന് ഇത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."