അടിയൊഴുക്കുകളില്‍ കണ്ണുവച്ച് അഴീക്കോടും കൂത്തുപറമ്പും
കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ വിധിനിര്‍ണയിക്കുക അടിയൊഴുക്കുകള്‍. ഇക്കുറി ജില്ലയില്‍ കനത്ത മത്സരം അരങ്ങേറിയത് ഈ രണ്ടു മണ്ഡലങ്ങളിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ കെ.എം ഷാജിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മാധ്യമപ്രവര്‍ത്തകനും മുന്‍മന്ത്രി എം.വി രാഘവന്റെ മകനുമായ എം.വി നികേഷ് കുമാറുമാണ് ഏറ്റുമുട്ടിയത്.
സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സൈബര്‍പോരാട്ടത്തിലൂടെ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ അഴീക്കോട് പ്രവചനങ്ങള്‍ പോലും അസാധ്യമാണ്. സിറ്റിങ് എം.എല്‍.എ എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ വികസന പ്രവൃത്തികളിലും പുതുതായെത്തിയ യുവ വോട്ടര്‍മാരിലുമാണു കെ.എം ഷാജിയുടെ പ്രതീക്ഷ. കഴിഞ്ഞതവണ തങ്ങള്‍ക്കെതിരേ മത്സരിച്ച എസ്.ഡി.പി.ഐ വോട്ട് എല്‍.ഡി.എഫിനു വിറ്റതായി യു.ഡി.എഫ് ആരോപിക്കുന്നു. പ്രചാരണത്തില്‍ ഉണ്ടാക്കിയ മുന്നേറ്റത്തിലും കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് പിടിക്കുന്ന വോട്ടിലുമാണ് എം.വി നികേഷ് കുമാറിന്റെ പ്രതീക്ഷ.
സിറ്റിങ് എം.എല്‍.എയായ മന്ത്രി കെ.പി മോഹനന്‍ തോല്‍ക്കുമെന്ന് എക്‌സിറ്റ്‌പോള്‍ പ്രവചനം വന്ന കൂത്തുപറമ്പില്‍ ശക്തമായ പോരാട്ടമാണു നടന്നത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കൂത്തുപറമ്പില്‍ ശക്തമായ മത്സരം കാഴ്ചവച്ച എന്‍.ഡി.എയുടെ സി സദാനന്ദനാണ് ഇരുമുന്നണികളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. കഴിഞ്ഞതവണ ഐ.എന്‍.എലിലെ എസ്.എ പുതിയവളപ്പിലിനെ 3303 വോട്ടിനായിരുന്നു മോഹനന്‍ തോല്‍പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."