ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കെതിരേ കേസ്
ഇരിട്ടി: സ്റ്റേഷനില്‍ സംഘടിച്ചെത്തി പൊലിസ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി അശോകന്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കെതിരേ കേസ്. തെരഞ്ഞെടുപ്പിനിടെ ബൂത്തിനു സമീപം വോട്ടഭ്യര്‍ഥിക്കാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകനായ ഷിജുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതാണ് സംഭവത്തിനു തുടക്കം. പായം ചീങ്ങാകുണ്ടത്തെ ബൂത്തിനു സമീപം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഷിജുവിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. ഷിജുവിനെ വിട്ടയക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ സംഘടിച്ചെത്തി. ഇതിനിടയില്‍ നിധീഷ് എന്ന മറ്റൊരു സി.പി.എം പ്രവര്‍ത്തകനെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ചീങ്ങാക്കുണ്ടം അങ്കണവാടി ബൂത്തില്‍ വച്ച് പൊലിസ് പിടികൂടിയിരുന്നു. പൊലിസ് സ്റ്റേഷനിലെത്തിയവര്‍ ആദ്യം കസ്റ്റഡിയിലെടുത്ത ഷിജുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബഹളം വയ്ക്കുകയും ഇവരെ ഇറക്കികൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചിനു ശേഷം കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കാമെന്ന് എസ്.ഐ പറഞ്ഞെങ്കിലും ഇതു കൂട്ടാക്കാതെ വാക്കേറ്റമുണ്ടാക്കി ഇവരെ ഇറക്കികൊണ്ടണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പി.പി അശോകന്‍ ഒന്നാം പ്രതിയായും ടി കൃഷ്ണണ്‍, സക്കീര്‍ ഹുസൈന്‍, ടി വിനോദ്, സുശീല്‍ ബാബു യാഥാക്രമം മറ്റു പ്രതികളുമായി കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."