മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു
മഞ്ചേരി: മഞ്ചേരിയിലെ പഴയ ബസ്സ്റ്റാന്‍ഡ് പൊളിച്ചു കൊമേഴ്സ്യല്‍ കോംപ്ലക്സോടുകൂടിയ ബസ് ബേ ആരംഭിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
ഇതിനായി 12 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒന്‍പതു കോടി കെ.യു.ആര്.ഡി.എഫ്.ഇയില്‍നിന്നു ലോണെടുക്കും.
ബാക്കി മൂന്നു കോടി നഗരസഭയുടെ ഫണ്ടും ഉപയോഗപ്പെടുത്തുമെന്നു മുനിസിപ്പല്‍ വൈസ് ചെയര്മാന് വി.പി ഫിറോസ് പറഞ്ഞു. രണ്ടു തവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും നിക്ഷേപകരെ ലഭിക്കാത്തതിനാലാണ് പ്രവൃത്തി വൈകിയത്. ഇപ്പോഴുള്ള പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കിയ ശേഷം ഏഴു നിലയുള്ള കൊമേഴ്സ്യല്‍ കെട്ടിടമാണ് നിര്‍മിക്കുക.
ഒരേ സമയം 11 ബസുകള്‍ പാര്ക്കുചെയ്യാന് കഴിയുന്ന വിധം റസ്റ്റോറന്റുകള്‍, ഓഫിസുകള്‍, ബസ് ടിക്കറ്റ് കേന്ദ്രം തുടങ്ങിയവയോടെയുള്ള സമുച്ചയം നിര്‍മിക്കുന്നതോടെ മഞ്ചേരിയുടെ മുഖച്ഛായ മാറും. അതുവഴി പ്രധാനമായും ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കച്ചവട സ്ഥാപനങ്ങളെല്ലാം ഒരു കേന്ദ്രത്തില്‍ കൊണ്ടുവരാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."