മാവോവാദി സാന്നിധ്യം; പൊലിസ് നാട്ടുകാരുടെ യോഗം വിളിച്ചുകൂട്ടി
കരുളായി: കരുളായി വനമേഖലയില്‍ അടിക്കടിയുള്ള മാവോവാദി സാന്നിധ്യത്തിന്റെ പശ്ചാലത്തലത്തില്‍ പൊലിസ് നാട്ടുക്കാരുടെ യോഗം വിളിച്ച് ചേര്‍ത്തു. പൊളയായ വാകുകള്‍ പറഞ്ഞ് ജനങ്ങളുടെ അടുത്ത് കൂടുന്ന മാവോവാദികളുടെ യഥാര്‍ഥ മുഖം തുറന്ന് കാണിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായിട്ടാണ് പൊലിസ് മൂത്തേടം കല്‍കുളം സ്‌കൂളില്‍ പ്രദേശവാസികളുടെ യോഗം വിളിച്ച് കൂട്ടിയത്.
അടുത്ത ര@് ദിവസങ്ങളിലായി സോമന്‍ എന്ന മാവോവാദി പ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യക്ഷപ്പെടുകയും ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കൂടാതെ തൊട്ടടുത്ത ദിവസം വനപരിശോധനയ്ക്ക്‌പോയ വാച്ചര്‍മാര്‍ക്ക് ക്ലാസെടുത്ത് നല്‍കുകയും ചെയ്തു.ഇതെല്ലാം വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ പ്രദേശങ്ങളിലാണ് നടന്നത്. ഈ സഹചര്യത്തിലാണ് യോഗം. യോഗത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദികളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."