HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ വാഹനം ഉപയോഗിച്ചാല്‍ കര്‍ശന നടപടി-ജോയിന്റ് ആര്.ടി.ഒ
backup
November 08 2016 | 21:11 PM
നിലമ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്നും കനത്തപിഴ ഈടാക്കുമെന്നും നിലമ്പൂര്‍ ജോയിന്റ് ആര്.ടി.ഒ കെ.സി. മാണി പറഞ്ഞു.
വാഹനങ്ങള്‍ പിടിച്ചെടുക്കുക മാത്രമല്ല വാഹന ഉടമയെത്തി ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കുകയും പിഴ അടക്കുകയും ചെയ്തതിന് ശേഷമേ വാഹനം വിട്ടുകൊടുക്കൂ. നോട്ടിസ് ലഭിച്ചിട്ടും പിഴ അടക്കാത്ത വാഹനങ്ങള്‍ പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ പിഴ ഈടാക്കിയതിന് ശേഷമേ സര്‍വിസ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കൂ. ഞായറാഴ്ചയും പരിശോധന സജീവമാക്കും. പ്രധാന റോഡുകള്‍ക്ക് പുറമേ ഇടവഴികളിലും പരിശോധന കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ദാഷിണ്യവും മോട്ടോര്‍ വാഹനവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."