HOME
DETAILS

പെയ്തിറങ്ങി, പരക്കെ നാശം

  
backup
May 17 2016 | 23:05 PM

%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82

കടല്‍ക്ഷോഭ മേഖല മന്ത്രി വി.എസ്. ശിവകുമാര്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ശക്തമായ വേനല്‍മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശം. തലസ്ഥാനത്തുള്‍പെടെ കടല്‍ക്ഷോഭം ശക്തമായ തീരദേശത്ത് നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു.
വലിയതുറ പ്രദേശത്ത് നാല്‍പ്പതോളം കുടുംബങ്ങളെ വലിയതുറ എല്‍.പി, യു.പി സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കോവളം മുതല്‍ വലിയതുറവരെയുള്ള തീരദേശത്താണ് കടല്‍ക്ഷോഭം വ്യാപകമായ നാശം വിതച്ചത്. ആര്‍ത്തലച്ച് കരയിലേക്ക് കടല്‍ ഇരമ്പിക്കയറി വീടുകള്‍ തകര്‍ത്തു. തിങ്കളാഴ്ച രാത്രി മുഴുവന്‍ അതിശക്തമായ കടല്‍ക്ഷോഭമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. തീരദേശത്തെ നിരവധി വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. വീടുകള്‍ക്കുള്ളില്‍ വെള്ളം നിറഞ്ഞു. വീടുകള്‍ അപകടാവസ്ഥയിലായതോടെയാണ് വീട്ടുകാരെ പൊലിസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഇന്നലെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുത്തു. താഴെവെട്ടൂര്‍, നെയ്യാറ്റിന്‍കര, പൊഴിക്കര, കുളത്തൂര്‍ ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. ഇവിടങ്ങളില്‍ തീരവാസികള്‍ക്ക് പൊലിസ് ജാഗ്രതാ നിര്‍ദേശം നല്‍കികഴിഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഇടതടവില്ലാതെ പെയ്ത കനത്ത മഴയില്‍ തലസ്ഥാനഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വികസിപ്പിച്ച കരമന കളിയിക്കാവിള നാലുവരി പാതയില്‍ പാപ്പനംകോടിന് സമീപം
കാരയ്ക്കാമണ്ഡപത്ത് റോഡ് വെള്ളക്കെട്ടായി മാറിയത് ഗതാഗത തടസത്തിനിടയാക്കി. മണിക്കൂറുകളാണ് ഇവിടെ വാഹനങ്ങള്‍ കുരുങ്ങിയത്. റോഡിന്റെ ഒരുഭാഗത്താണ് വെള്ളക്കെട്ടുണ്ടായത്.
ശ്രീകാര്യത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് രണ്ടുപേരെ പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ച ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ശ്രീകാര്യം സ്വദേശി തങ്കപ്പന്‍(56), മകള്‍ മഞ്ജു(34) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മഴയ്‌ക്കൊപ്പമുണ്ടായ കാറ്റും പല സ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ക്കിടയാക്കി.
വള്ളക്കടവില്‍ ഇന്നലെ രാവിലെ ചീലാന്തിമരം കടപുഴകിവീണ് വൈദ്യുതി ലൈനുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ചാക്കയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഇത് നീക്കം ചെയ്തത്. രാവിലെ 8.45 ഓടെയായിരുന്നു സംഭവം. തിരുവല്ലം പെട്രോള്‍ പമ്പിന് സമീപം ബൈപ്പാസില്‍ മരച്ചില്ല ഒടിഞ്ഞുവീണതും തിങ്കളാഴ്ച രാത്രി അല്‍പനേരം ഗതാഗത തടസം സൃഷ്ടിച്ചെങ്കിലും ഫയര്‍ഫോഴ്‌സെത്തി അത് നീക്കം ചെയ്തു.
ഇന്നലെ രാവിലെയും തലസ്ഥാനത്താകമാനം അനുഭവപ്പെട്ട ശക്തമായ മഴ ഗതാഗതക്കുരുക്കിന് ഇടയാക്കി. ദേശീയപാതയിലും ബൈപ്പാസിലും പ്രധാന ജങ്ഷനുകളിലുമുള്‍പ്പെടെ പല സ്ഥലത്തും മഴയിലും ഗതാഗതക്കുരുക്കിലും വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായതിനാല്‍ പല സ്ഥലങ്ങളിലും ആവശ്യാനുസരണം പൊലിസില്ലാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
രൂക്ഷമായ കടലാക്രമണത്തെ നേരിടുന്ന, വലിയതുറയിലെയും ബീമാപള്ളിയിലെയും പ്രദേശങ്ങള്‍, സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ സന്ദര്‍ശിച്ചു. വീടുകള്‍ക്ക് നാശം നേരിട്ടവരെ, ഉടന്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനും ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കളും മറ്റും മതിയായ അളവില്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി, ധനസഹായമെത്തിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍, ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കടലാക്രമണബാധിത പ്രദേശങ്ങളിലെ കടല്‍ഭിത്തി ബലപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
വലിയതുറയിലെ 24 കുടുംബങ്ങളെ യു.പി സ്‌കൂളിലേക്കും ആറ് കുടുംബങ്ങളെ എല്‍.പി സ്‌കൂളിലേക്കും മാറ്റിയിട്ടുണ്ട്. ബീമാപള്ളിയിലെ എട്ട് കുടുംബങ്ങളെ അവിടത്തെ
എല്‍.പി സ്‌കൂളിലേക്കാണ് മാറ്റിയിട്ടുള്ളത്. ക്യാംപുകളിലെത്തി ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
കൗണ്‍സിലര്‍മാരായ ബീമാപള്ളി റഷീദ്, ഷീബാ പാട്രിക്, എഡിഎം: ആസാദ്, തഹസില്‍ദാര്‍ എന്‍.രാജു, ശിരസ്തദാര്‍ ഡി.എ. തങ്കരാജന്‍ തുടങ്ങിയവര്‍ സന്ദര്‍ശനവേളയില്‍ മന്ത്രിയെ അനുഗമിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago