HOME
DETAILS
MAL
തെരഞ്ഞെടുപ്പ് വിജയം: എതിര് സ്ഥാനാര്‍ഥിയുടെ അപ്പീല്‍ തള്ളി
backup
November 08 2016 | 21:11 PM
കൂട്ടിലങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പിലെ 18 ാം വാര്‍ഡ് വിജയം ചോദ്യം ചെയ്തു എതിര്‍സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹരജി തള്ളി. തുല്യവോട്ടുകള്‍ നേടി നറുക്കെടുപ്പിലൂടെ വിജയിച്ച 18ാം വാര്‍ഡ് ജനകീയ മുന്നണി സ്ഥാനാര്‍ഥി സൈഫുന്നീസയുടെ വിജയത്തിനെതിരേയുള്ള ഹരജിയാണ് കോടതി തള്ളിയത്. പോസ്റ്റല്‍ വോട്ടുകള്‍ക്കായി വോട്ടര്‍ നല്കിയ സത്യവാങ്മൂലം അറ്റസ്റ്റ് ചെയ്തത് ഗസറ്റഡ് ഓഫിസറല്ലെന്നു വാദിച്ച് യു.ഡി.എഫ് നല്കിയ ഹരജിയാണ് പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതി തള്ളിയത്. സൈഫുന്നീസയും എതിര് സ്ഥാനാര്‍ഥി യു.ഡി.എഫിലെ എന്‍.പി ഹഫ്സത്തും 481 വീതം വോട്ടുകളാണ് നേടിയിരുന്നത്. നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്തു. പോള്‍ ചെയ്ത അഞ്ചു പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം യു.ഡി.എഫിനും രണ്ടെണ്ണം എല്‍.ഡി.എഫിനുമാണ് ലഭിച്ചത്. ഹരജി നിലനില്ക്കുന്നതല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."