HOME
DETAILS

അമിതവേഗതയ്ക്ക് പൂട്ടിട്ട് പൊലിസിന്റെ ഇന്റര്‍സെപ്റ്റര്‍ കാര്‍

  
backup
November 09 2016 | 03:11 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b5%8d

സ്വന്തം ലേഖിക


കോഴിക്കോട്: പൊലിസിന്റെ കണ്ണുവെട്ടിച്ച് അമിതവേഗതയില്‍ കുതിച്ചുപായുന്ന വാഹനങ്ങള്‍ക്ക് പൂട്ടിട്ട് പൊലിസിന്റെ ഇന്റര്‍സെപ്റ്റര്‍ ഇന്നോവ കാര്‍ നഗരത്തില്‍ കറങ്ങുന്നു. ഒരാഴ്ച മുന്‍പാണ് ഇന്റര്‍സെപ്റ്റര്‍ കാര്‍ വാഹന പരിശോധനയ്ക്കായി നിരത്തിലിറങ്ങിയത്. ദിവസേന 25,000 രൂപയോളം പിഴയിനത്തില്‍ വാഹനംവഴി ഈടാക്കുന്നുണ്ട്. പരിശോധനയ്ക്കിടെ വാഹനത്തിന് അനുവദിച്ച വേഗമെത്രയാണെന്നും എത്ര വേഗത്തിലാണ് വാഹനം ഓടിക്കൊണ്ടിരുന്നതെന്നുമെല്ലാം വ്യക്തമാക്കുന്ന കളര്‍ പ്രിന്റര്‍ ലഭിക്കുന്നതിനാല്‍ പൊലിസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുക അസാധ്യമാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ഓരോ ദിവസവും കാര്‍ സഞ്ചരിക്കുന്നത്. ഒരു എസ്.ഐയും നാലു സിവില്‍പൊലിസ് ഓഫിസര്‍മാരുമാണ് വാഹനത്തിലുള്ളത്. നാലുകിലോമീറ്റര്‍ അകലെയുള്ള വാഹനങ്ങള്‍ വരെ റഡാറില്‍ കുടുങ്ങുമെന്നതാണ് ഇന്റര്‍സെപ്റ്ററിന്റെ സവിശേഷത. പിന്‍ഭാഗത്ത് ഒരു ഓഫിസിനാവശ്യമായ സംവിധാനവും ഈ പൊലിസ് വാഹനത്തിലുള്ളത് കൂടുതല്‍ സൗകര്യപ്രദമാണ്. നിയമം ലംഘിച്ച് ഓടുന്ന വാഹനത്തെ കസ്റ്റഡിയിലെടുക്കാന്‍ തൊട്ടടുത്ത ട്രാഫിക് യൂനിറ്റിലേക്ക് സന്ദേശം നല്‍കാനുള്ള സംവിധാനം, ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന കാമറ, ഫോട്ടോസ്റ്റാറ്റ്, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയവയെല്ലാം ഈ വാഹനത്തിലുണ്ട്. കൂടാതെ തീപിടിച്ചാല്‍ അണയ്ക്കാനുള്ള സജ്ജീകരണവും ഈ വാഹനത്തിലുണ്ട്.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വരെയുള്ള കാര്യങ്ങളെല്ലാം കൃത്യമായി പൊലിസിന്റെ കാമറയില്‍ പതിയുമെന്നതിനാല്‍ എന്തെങ്കിലും പറഞ്ഞ് ഇനി ഡ്രൈവര്‍മാര്‍ക്ക് രക്ഷപ്പെടാന്‍ സാധ്യക്കില്ലെന്ന് ട്രാഫിക് പൊലിസുകാര്‍ പറയുന്നു. ഒരാഴ്ചക്കകം അഞ്ഞൂറോളം പേര്‍ക്കാണ് ഇതുവഴി പിഴ ചുമത്തിയത്. അമിതവേഗത ഒരു പരിധിവരെ തടയാന്‍ ഇന്റര്‍സെപ്റ്റര്‍ ഇന്നോവ കാറുകൊണ്ട് സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഒരു വാഹനം മാത്രമാണ് ജില്ലയിലേക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അധികം വൈകാതെ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കുമെന്നും തുടര്‍ന്ന് അമിതവേഗതയിലുള്ള ഡ്രൈവിങ് ജില്ലയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago