യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരേ ആക്രമണം
കഠിനംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരേ ബൈക്കിലും കാറിലും എത്തിയ സംഘത്തിന്റെ ആക്രമണം. കഴക്കൂട്ടം ആശുപത്രി ജങ്ഷന് സമീപം താമസിക്കുന്ന സഫീറിനെയാണ് ആക്രമിച്ചത്. കണ്ണിനു പരുക്കേറ്റ സഫീറിനെ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ.വാഹിദിന്റെ കഴക്കൂട്ടത്തുള്ള കേന്ദ്ര ഇലക്ഷന് കമ്മിറ്റി ഓഫിസില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് സഫീറിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകരാകാമെന്നാണ് കഴക്കൂട്ടം പൊലിസ് പറയുന്നത്. ഇലക്ഷന്റെ തലേ ദിവസം സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ കഴക്കൂട്ടത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണവും പ്രചരണവും നടത്തിയിരുന്നു.
ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ പ്രവര്ത്തകത്തകര്ക്ക് നേരേ ആക്രമണം നടത്തി. ഇതില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവത്തകര്ക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ വൈരാഗ്യമാകാം സംഭവത്തിന് പിന്നിലുള്ളതെന്ന് കഴക്കൂട്ടം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."