വാഹനത്തില്‍ കഞ്ചാവ് വച്ച് അറസ്റ്റ് ചെയ്യിപ്പിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍
ആലക്കോട്: യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രയരോം പള്ളിപടി സ്വദേശി കുമ്മന്‍ചിറ സിബി(40)യാണ് ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റിലായത്. സംഭവത്തിനു ശേഷം വിദേശത്തേക്കു മുങ്ങിയ പ്രതി നാട്ടിലേക്കു വരുന്നത് മനസിലാക്കിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ പ്രഭാകരനും സംഘവും ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രാപ്പൊയില്‍ എയ്യന്‍കല്ല് സ്വദേശി ബിനീഷിന്റെ പരാതിയിലാണ് കേസെടുത്തത്. കമ്പല്ലൂരിലെ ശ്രീനിവാസന്‍ എന്നയാളുടെ മകളെ ബിനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.
ഈ വിരോധത്തിന് ബിനീഷിനെ കുടുക്കാന്‍ ശ്രീനിവാസന്‍ സിബി ഉള്‍പ്പെടെയുള്ള ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി. ഇവര്‍ ബിനീഷിന്റെ ബൈക്കില്‍ കഞ്ചാവ് വച്ച് എക്‌സൈസ് സംഘത്തെക്കൊണ്ട് പിടിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ പ്രധാന ഗുണ്ടാതലവന്‍ ജയന്‍, കൂട്ടാളികളായ ബിജു, ജോബി, ബാബുകുട്ടന്‍ എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിബിയെ ആലക്കോട്, കരുവഞ്ചാല്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."