കലക്ടറേറ്റില്‍ തീര്‍പ്പാകാതെ 39,515 ഫയലുകള്‍
കാസര്‍കോട്: കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിലായി തീര്‍പ്പാകാതെ കിടക്കുന്നത് 39,515 ഫയലുകള്‍. 'എ' മുതല്‍ 'വൈ' വരെയുള്ള 17 സെക്ഷനുകളിലാണു ഇത്രയും ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനു മറുപടിയായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചതാണിക്കാര്യം. 2007 മുതല്‍ 2015 വരെയുള്ള കാലയളവില്‍ റവന്യൂ റിക്കവറിയുടെ 6434 ഫയലുകളും ഭുമിയുമായി ബന്ധപെട്ട് 862 ഫയലുകളും ഭൂമി ഏറ്റെടുക്കലുമായി ബന്ധപെട്ട് 432 ഫയലുകളും തീര്‍പ്പാക്കാക്കാനുണ്ട്. കോടതി കേസുമായി ബന്ധപെട്ട് 1265 ഫയലുകളും മറ്റു വിഷയങ്ങളിലായി 9325 ഫയലുകളും തീര്‍പ്പായിട്ടില്ല. ഫയല്‍ ശില്‍പ്പശാല നടത്തി പരമാവധി ഫയലുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. അത്തരം ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ക്കു തന്നെ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാം. സേവനാവകാശത്തിന്റെ പരിധിയില്‍ വരുന്ന സേവനങ്ങള്‍ വൈകിപ്പിച്ചാല്‍ നടപടി സ്വീകരിക്കുന്നതാണന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."