ഏക സിവില്‍കോഡ്; സമസ്ത ശില്പശാല നടത്തി
കല്‍പ്പറ്റ: ശരീഅത്ത് ഇല്ലാതാക്കി കോമണ്‍ സിവില്‍ നിയമം നടപ്പിലാക്കുന്നത് ഫാസിസ്റ്റ് ഹിന്ദുത്വ താല്പര്യമാണെന്ന് സമസ്ത കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന ചടങ്ങ് വി മൂസക്കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റെ കെ.ടി ഹംസ മുസ്ലിയാര് അധ്യക്ഷനായി. ബഹുസ്വരതയും ഏക സിവില്‍കോഡും എന്ന വിഷയത്തില്‍ അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി ക്ലാസെടുത്തു. ' തബ്ലീഅ് ജമാഅത്ത് എന്ത് ' എന്ന വിഷയം കാഞ്ഞായി മമ്മുട്ടി മുസ്്ലിയാര്‍ അവതരിപ്പിച്ചു. പാരമ്പര്യ ഇസ്ലാമിന്റെ കെട്ടുറപ്പും വിശ്വാസം വികലമാകുന്നതിനും മാത്രമേ തബ്ലീഅ് ജമാഅത്തിന്റെ പ്രവര്‍ത്തനം ഉപകാരപ്പെടുന്നുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം ഹസന് മുസ്ലിയാര്, ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര്, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, ടി.സി അലി മുസ്ലിയാര്, സി.പി ഹാരിസ് ബാഖവി, കാഞ്ഞായി ഉസ്മാന്, എം.എ ഇസ്മായില്‍ ദാരിമി, പി.സി ഇബ്റാഹീം ഹാജി, ഇബ്റാഹീം ഫൈസി വാളാട്, അഡ്വ. കെ മൊയ്തു, ശൗകത്തലി മൗലവി വെള്ളമുണ്ട, മുഹമ്മദ് ദാരിമി വാകേരി, അബ്ദുല്‍ മജീദ് ദാരിമി സംസാരിച്ചു. എസ് മുഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."