HOME
DETAILS

ആത്മഹത്യയുടെ വക്കില്‍ കര്‍ഷകര്‍

  
backup
November 09 2016 | 06:11 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0

 

സുല്‍ത്താന്‍ ബത്തേരി: കാലവര്‍ഷത്തിന് പുറമെ തുലാവര്‍ഷവും കൈവിട്ടതോടെ പാടങ്ങള്‍ വറ്റിവരണ്ട്് നെല്‍ചെടികള്‍ കരിഞ്ഞുണങ്ങി. ഏറെ പ്രതീക്ഷകളോടെ കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ ആത്മഹത്യയുടെ വക്കിലായി.
ബത്തേരി നഗരസഭ-നൂല്‍പ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലായി 150 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന മൂന്ന് പ്രധാന പാടശേഖരങ്ങളായ തേലംപറ്റ, വട്ടുവാടി, പുത്തന്‍കുന്ന് പാടശേഖരങ്ങളിലാണ് നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയത്. ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയ 250-ാളം കര്‍ഷകരാണ് കൃഷി നശിച്ചതിനാല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി ഈ പ്രദേശങ്ങളില്‍ മഴ ലഭിച്ചിട്ടില്ല.
വെള്ളമില്ലാതെ വിണ്ടുകീറിയ വയലില്‍ നെല്‍ചെടികള്‍ ഉണങ്ങി നില്‍ക്കുകയാണ്. നെല്‍ചെടിയുടെ ഓല കരിഞ്ഞ് പിന്നീട് പൂര്‍ണമായും കരിഞ്ഞുണങ്ങുകയാണ്. കതിരിടുന്ന സമയത്ത് മഴ ലഭിക്കാത്തതിനാല്‍ ഈ കതിരുകള്‍ കറുത്തുപോയി.
അതിനാല്‍ ഇപ്പോള്‍ കൊയ്‌തെടുത്താല്‍ ഒന്നും കിട്ടുകയില്ലെന്ന് കര്‍ഷകനായ പി.കെ ഗോപാലന്‍ പറയുന്നു. കന്നുകാലികള്‍ക്ക് പോലും അരിഞ്ഞെടുത്ത് കൊടുക്കാന്‍ പറ്റാത്ത രീതിയിലാണ് നെല്ല് കരിഞ്ഞുണങ്ങിയിരിക്കുന്നത്.
സമീപത്ത് ജലസേചന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ മഴയെ ആശ്രയിച്ചാണ് ഇവിടുത്തെ പരമ്പരാഗത കൃഷിക്കാര്‍ നെല്‍കൃഷിയിറക്കുന്നത്. ഇത്തവണ മഴയുടെ ലഭ്യത കുറഞ്ഞിട്ടും ഇവര്‍ നെല്‍കൃഷിയിറക്കുകയായിരുന്നു. പ്രദേശത്തെ 80 ശതമാനം കര്‍ഷകരും ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്.
കൃഷി പൂര്‍ണമായും ഉണങ്ങിയതിനാല്‍ നെല്ല് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ലോണ്‍ തിരിച്ചടക്കാം എന്ന കര്‍ഷകരുടെ പ്രതീക്ഷയും ഇല്ലാതായി. കൃഷിഭവനില്‍ നിന്നും ഉദ്യോഗസ്ഥര്‍ വന്നുനോക്കിപോയി എന്നല്ലാതെ മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ കൃഷിവകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അല്ലാത്ത പക്ഷം ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയിലാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a few seconds ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago