വന്യമൃഗശല്ല്യത്തിന് പരിഹാരമില്ല; കര്‍ഷകര്‍ക്ക് കണ്ണീര്‍മാത്രം
പനമരം: വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശാശ്വതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നതും വനപാലകരും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാകാനും സാധ്യത കൂടുതലാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ജില്ലയില്‍ ഈയിടെ ഉണ്ടായ സംഭവ വികാസങ്ങളെല്ലാം.
വന്യമൃഗശല്യം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ പലപ്പോഴും വനപാലകരുമായി പല വിഷയങ്ങളിലും ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണ്. വന്യമൃഗശല്യം തടയാന്‍ വനംവകുപ്പ് തക്കതായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പൊതുജന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ ഉത്തരവു പ്രകാരം ഒരു കാലത്തും കാട്ടുപന്നികളെ വെടിവെക്കാന്‍ കഴിയില്ലെന്ന് പിന്നീടാണ് വ്യക്തമായത്. രാത്രിയില്‍ കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നി, ഗര്‍ഭിണിയാണോ, മുലയൂട്ടുന്നതാണോ, സ്ഥിരമായി ശല്യക്കാരനാണോ തുടങ്ങിയ നിബന്ധനകളാണ് ഉത്തരവ് നടപ്പാക്കുന്നതിനുള്ള തടസം.
ഇത്തരം അശാസ്ത്രീയമായ ഉത്തരവും നിബന്ധനകളും കാരണം മലയോര മേഖലകളില്‍ വനപാലകരും കര്‍ഷകരും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. വനം-വന്യജീവി സംരക്ഷണത്തിനായി കോടികള്‍ ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും വനവും നാടും തമ്മില്‍ വേര്‍തിരിക്കുന്നതിനോ, കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനോ സര്‍ക്കാര്‍ തലത്തില്‍ നടപടികളില്ല. 2000ത്തിനുശേഷം ജില്ലയില്‍ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് വ്യാപകമായി നല്‍കിയ തോക്ക് ലൈസന്‍സുകളുടെ മറവില്‍ വ്യാജ തോക്കുകള്‍ ധാരാളമായി ജില്ലയിലെത്തിയിരുന്നു.
ഇത്തരത്തില്‍പെട്ട നിരവധി ആയുധങ്ങള്‍ കൈമറിഞ്ഞ് വേട്ടകാര്‍ക്കിടയിലും വിധ്വംസക പ്രവര്‍ത്തകര്‍ക്കിടയിലും എത്തിയിട്ടുണ്ടെന്നാണ് സൂചന. ഫലത്തില്‍ കാട്ടാനയടക്കമുള്ള വന്യജീവികളുടെ വേട്ടക്ക് ഉത്തരവാദികള്‍ അധികൃതരുടെ നടപടികള്‍ തന്നെയാണെന്നാണ് പൊതുജനാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."