ഇന്ന് മുതല്‍ തൊഴിലാളികള്‍ തേയില കൊളുത്ത് വെട്ടിയെടുക്കും
മേപ്പാടി: ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. ഇന്നു മുതല്‍ തോട്ടത്തില്‍ നിന്നും തേയില കൊളുത്ത് വെട്ടി തൊഴിലാളികള്‍ തന്നെ വില്‍പ്പന നടത്തും. ഇന്നലെ മേപ്പാടിയില്‍ ചേര്‍ന്ന സമര സമിതിയുടെ തീരുമാനമാണിത്. രാവിലെ ഒന്‍പതിന് സമര പന്തലില്‍ നിന്നുമാണ് തൊഴിലാളികള്‍ തോട്ടത്തിലേക്ക് പ്രവേശിക്കുക. തൊഴിലാളികള്‍ നടത്തുന്ന സമരത്തെ സഹായിക്കാന്‍ 501 അംഗ സഹായ സമിതി രൂപീകരിച്ചു. എ.പി.എം.ഐ ഷാനവാസ്, സി.കെ ശശീന്ദ്രന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ശണ്മുഖന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് (രക്ഷാധികാരികള്‍), പി.കെ അനില്‍ കുമാര്‍ (ചെയര്‍), കരുണാകരന്, പി.കെ മുരളീധരന് (വൈ.ചെയര്‍), പി ഗഗാറില്‍ (കണ്), സുരേഷ് ബാബു, എന്‍.ഒ ദേവസ്യ, കെ.ടി ബാലകൃഷ്ണന് (ജോ.കണ്), എന്‍ വേണുഗോപാല്‍, ഒ ഭാസ്കരന്, സുജയ വേണുഗോപാല്‍ തുടങ്ങിയ 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."