ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും എ.ബി.സി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും
നെടുമ്പാശ്ശേരി: രൂക്ഷമായ തെരുവ് നായ ശല്യം നേരിടുന്നതിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാന്‍ തീരുമാനം. കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കുന്നുകര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. എല്ലാത്തിനും നിയമമുണ്ടെന്നും എന്നാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ കഴിയണമെന്നും കലക്ടര്‍ പറഞ്ഞു.
പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് ചെയ്യാതിരിക്കുമ്പോഴാണ് ഭരണ സംവിധാനങ്ങള്‍ക്ക് പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി. എ.ബി.സി പ്രോഗ്രാം നടപ്പാക്കാന്‍ പല പഞ്ചായത്തുകളും മുന്നോട്ടുവന്നിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം കഴിയാതെ വരികയായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. മൃഗാശുപത്രികളോടനുബന്ധിച്ച് ഓപ്പറേഷന്‍ തീയറ്റര്‍ തയ്യാറാക്കേണ്ടതും, വിദഗ്ദ പരിശീലനം ലഭിച്ച മൃഗ ഡോക്ടര്‍മാരുടെ അഭാവവുമാണ് പദ്ധതി തുടങ്ങാന്‍ പ്രധാന തടസ്സമായിരുന്നത്.
ഇത് കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തുകളിലേക്ക് 10 ഡോക്ടര്‍മാരുടെയും, 10 അറ്റന്‍ഡര്‍മാരുടെയും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി അദേഹം പറഞ്ഞു.
ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതിക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പറവുര്‍, പെരുമ്പാവൂര്‍ ,ആലുവ, തൃപ്പൂണിത്തുറ, പിറവം, മുവാറ്റുപുഴ എന്നീ മുനിസിപാലിറ്റികളിലേയും, കുന്നുകര, കവലങ്ങാട്, പുത്തന്‍വേലിക്കര ,കോട്ടുവള്ളി, മുടക്കുഴ, തിരുമാറാടി എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ പഞ്ചായത്തുകളില്‍ വന്ധീകരണത്തിനായി പ്രത്യേക സൗകര്യം ഒരുക്കാനും, സമീപത്തെ 9 വീതം പഞ്ചായത്തുകളിലെ തെരുവ് നായകളെ പിടികൂടി ഈ കേന്ദ്രങ്ങളില്‍ എത്തിച്ച് വന്ധീകരണം നടത്താനാണ് തീരുമാനം.ഇതിനായി ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 ഡോഗ് ക്യാച്ചേഴ്‌സിന്റെ സേവനവും ലഭ്യമാക്കും.
പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്തും സഹകരിക്കും. കവളങ്ങാട്, പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ ഈ മാസം 25 നും, തിരുമാറാടിയില്‍ 22നും കൊടുവള്ളിയില്‍ 30 നും കുന്നുകര പഞ്ചായത്തിലെ രണ്ടാം ഘട്ടത്തിന് ഈ മാസം 11 നും തുടക്കം കുറിക്കും. തിരുമാറാടിയില്‍ 22 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലില്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ അധ്യക്ഷയായിരുന്നു. പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ് കുറുപ്പ്, കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ഡി.ഡി.പി അബ്ദുള്‍ ജവാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബഷീര്‍, എ.ഡി.പി ഡിംപിള്‍ മാഗി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി, കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, പി.കെ ഉല്ലാസ്, സി.യു ജബ്ബാര്‍, പി.വി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."