HOME
DETAILS
MAL
റേഷന്‍ സാധനങ്ങളുടെ അളവ് പുനഃസ്ഥാപിച്ചു
backup
November 09 2016 | 06:11 AM
കോതമംഗലം: ഒക്ടോബര്‍ മാസത്തിലെ എ.പി.എല്‍ വിഭാഗത്തിനുള്ള അരി വിഹിതം കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു. എ.പി.എല്‍ നോര്‍മല്‍ വിഭാഗത്തിനും സബ്സിഡി വിഭാഗത്തിനും അഞ്ച് കിലോ അരി വീതം ഓരോ കാര്‍ഡ് ഉടമയ്ക്കും 12ാം തീയതി വരെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്നതാണ്. കൂടാതെ ഒക്ടോബര്‍ മാസത്തെ അരി ഗോതമ്പ് പഞ്ചസാര മണ്ണെണ്ണ എന്നിവ വാങ്ങാത്തവര്‍ക്കും ഈ തീയതി വരെ വാങ്ങാവുന്നതാണ് എന്തെങ്കിലും പരാതി ഉള്ളവര്‍ 04852822274 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് താലൂക്ക് സപ്ലെ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."