HOME
DETAILS

മാലിന്യ കൂമ്പാരത്തിന് നടുവില്‍ പുഴുക്കളെ പോലെ ഇതര സംസ്ഥാന തൊഴിലാളികള്‍

  
backup
November 09 2016 | 06:11 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%82%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%9f

കാക്കനാട് : ജല്ലാ ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ പുഴുക്കളെ പോലെ ഇതര സംസ്ഥാന തൊഴിലാളികള്‍. തൃക്കാക്കര നഗരസഭ മാലിന്യം മലപോലെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ 15 തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നത്. 

പ്ലാസ്റ്റിക് ഷെഡ്ഡിനകത്തും പുറത്തും കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് നടുവിലാണ് തൊഴിലാളികള്‍ ഉറങ്ങുന്നതും ഭക്ഷണം പാചകം ചെയ്യുന്നതും. രാത്രിയും പകലും ഷെഡ്ഡില്‍ തന്നെയാണ് ഇവര്‍ കഴിയുന്നത്. കാറ്റും വെളിച്ചവും കയറാത്ത കുടുസുമുറിയില്‍ മാലിന്യം തളം കെട്ടിക്കിടക്കുന്നു. പരിസരത്തെല്ലാം പുഴുക്കളും കൊതുകളും നിറഞ്ഞിരിക്കുകയാണ്. രൂക്ഷ ദുര്‍ഗന്ധം കാരണം പരിസരത്തേക്ക് അടക്കാന്‍ പോലും കഴിയില്ല. ഷെഡ്ഡിനകത്ത് വെള്ളവും വെളിച്ചവുമില്ല. വൈദ്യുതി കണക്ഷനുണ്ടെങ്കിലും ഒരു ബള്‍ബിന്റെ മിന്നുന്ന വെളിച്ചത്തിലാണ് തൊഴിലാളികള്‍ മറ്റുളളവരെ തിരിച്ചറിയുന്നത്.
പുഴുക്കളെ പോലെ കഴിയുന്ന തൊഴിലാളികളെ നഗസഭ ആരോഗ്യ വിഭാഗം തിരിഞ്ഞു നോക്കാറില്ല. മുനിസിപ്പല്‍ പ്രദേശത്ത് നിന്ന് വന്‍ തോതില്‍ ശേഖരിക്കുന്ന ജൈവ,അജൈവ മാലന്യം നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ശേഖരിച്ച് പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റലാണ് തള്ളുന്നത്. വര്‍ഷങ്ങളായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാതെ കെട്ടിക്കിടക്കുകയാണ്. പ്ലാസ്റ്റിക് സംസ്‌കരിച്ച് റോഡ് ടാറിങിന് ഉപയോഗിക്കാനാണ് ഷ്രെഡിങ് യൂണിറ്റ് സ്ഥാപിച്ചെങ്കിലും ഫലത്തില്‍ ഡബ്ലിങ് മാത്രമാണ് നടത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടിയതോടെ വേര്‍ തിരിച്ച് സംസ്‌കരിക്കാന്‍ നഗരസഭ കരാര്‍ നല്‍കുകയായിരുന്നു. കരാറുകാരനാണ് മാലിന്യം വേര്‍തിക്കാന്‍ ഇതര സംസ്ഥാന തൊളിലാളികളെ നിയമിച്ചത്. എന്നാല്‍ കുടിവെള്ളം പോലും നല്‍കാതെ കരാറുകാരന്റെ മനുഷ്യാവകാശ ലംഘനം നഗരസഭ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
മുനിസിപ്പല്‍ സ്റ്റാഡിന് സമീപമുള്ള പൊതു ശുചിമുറിയിലാണ് തൊഴിലാളികള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. അരകിലോ മീറ്റര്‍ അകലെയുള്ള പൊലിസ് സ്റ്റേഷന് സമീപമുള്ള പൊതുടാപ്പില്‍ നിന്നാണ് തൊഴിലാളികള്‍ കുടിവെള്ളം സംഭരിക്കുന്നത്. ആവശ്യത്തിന് കുടിവെള്ളം ശേരിച്ച് വയ്ക്കാന്‍ പോലും പാത്രങ്ങളില്ല.
തൊഴിലാളികളെല്ലാവരും പശ്ചമബംഗാള്‍ സ്വദേശികളാണ്.വന്‍ തുകയ്ക്ക് കരാറെടുത്തയാള്‍ പ്രതിദിനം 500 രൂപ മാത്രമാണ് വേതനം തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാലിന്യത്തോടൊപ്പം കഴിയുന്ന തൊഴിലാളികളില്‍ പലരും ഗുരുതര രോഗം ബാധിച്ച അവസ്ഥയിലാണ്. തദ്ദേശ ഭരണ സ്ഥാപനമായ തൃക്കാക്കര നഗരസഭ അധികാരികളാണ് ഈ മനുഷ്യാവകാശ ലംഘനത്തിന് ഒത്താശ ചെയ്യുന്നത്.

രജിസ്‌ട്രേഷന്‍ പുതുക്കണം

കൊച്ചി: ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമപ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളും വ്യക്തികളും 2017 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ ഈ മാസം 30 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കി പുതുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ), മുഹമ്മദ് സിയാദ് അറിയിച്ചു.
ംംം.ഹര.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാല്‍ ലഭിക്കുന്ന അഞ്ച് അക്ക നമ്പറും, നിലവിലുളള സര്‍ട്ടിഫിക്കറ്റും, ചെല്ലാന്‍ സഹിതം നവംബര്‍ മാസം 30നകം ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരാകണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago